പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കുള്ള സമ്മാനമായി ലാലേട്ടന്റെ ലൈവ്. ചെന്നൈയിലെ വസതിയില്‍ നിന്ന് മനോരമ ന്യൂസിനൊപ്പം ചേരുകയായിരുന്നു താരം. പുലര്‍വേള എന്ന പരിപാടിയിലാണ് ലാലേട്ടന് ലൈവില്‍ അതിഥിയായി എത്തിയത്.
പരിപാടിക്കിടെ, കാലമൊരു റീടേക്കിന് അവസരം തന്നാല്‍ എങ്ങനെ സ്വീകരിക്കും എന്ന ചോദ്യത്തിന് ഇങ്ങനെയൊക്കെ മതി എന്നു പറയുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.