Tuesday 13 October 2020 09:12 AM IST : By സ്വന്തം ലേഖകൻ

‘വീ മിസ്ഡ് യൂ, ഗെറ്റ് വെൽ സൂൺ’! അപ്പയ്ക്ക് ഹൃദയത്തിൽ തൊടും കത്തുമായി മകളും: ടൊവീനോ ആശുപത്രി വിട്ടു

tovino-thomas

സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന നടൻ ടൊവീനോ തോമസ് ആശുപത്രി വിട്ടു.

‘വീട്ടിലെത്തി. നിലവിൽ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ച്ചകൾ വിശ്രമിക്കാനാണു‌ നിർദ്ദേശം. ഈ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടും അല്ലാതെയും എന്റെ സുഖ വിവരങ്ങൾ തിരക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി , നിറയെ സ്നേഹം.
ഹൃദയത്തോട് എത്രയധികം ചേർത്ത് വച്ചാണു നിങ്ങൾ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണു ഈ കഴിഞ്ഞ ദിവസങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പാഠം. ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി.
മികച്ച സിനിമകളും, നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാം..
നിങ്ങളുടെ സ്വന്തം ടൊവീനോ’.– താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഒപ്പം മകൾ തനിക്കായി കുറിച്ച കത്തും താരം പോസ്റ്റ് ചെയ്തു.

‘കള’ എന്ന ചിത്രത്തിന്റെ സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞ ആഴ്ചയാണ് പിറവത്തെ സെറ്റിൽ വെച്ച് ടൊവിനോയ്ക്ക് പരുക്ക് പറ്റിയത്.