ചലച്ചിത്ര നിർമാണ കമ്പനിയുമായി മലയാളത്തിന്റെ പ്രിയയുവനായകൻ ടൊവീനോ തോമസ്. ടൊവീനോ തോമസ് പ്രോഡക്ഷൻസ് എന്ന പേരിൽ ആരംഭിക്കുന്ന നിർമാണക്കമ്പനിയുടെ ലോഗോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ജൻമദിനം. ജൻമദിനാശംസകൾ നേർന്നവർക്ക് നന്ദി പറഞ്ഞാണ് താരം നിർമാണ കമ്പനി പ്രഖ്യാപിച്ചത്.
പ്രസക്തമായതും നമ്മുടെ സിനിമാ വ്യവസായത്തിന് കൂടുതൽ മൂല്യം നൽകുന്നതുമായ കൂടുതൽ സിനിമകളുടെ ഭാഗമാകാനുള്ള ഒരു എളിയ ശ്രമമാണിതെന്നും ഈ വലിയ അവസരവും ഉത്തരവാദിത്തവും മൂല്യവത്താവുമെന്നും നിങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്ന സിനിമകൾ സൃഷ്ടിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ടൊവീനോ കുറിച്ചു.