Wednesday 20 December 2023 02:28 PM IST : By സ്വന്തം ലേഖകൻ

അന്‍പതിലധികം ലൊക്കേഷനുകളും 132 അഭിനേതാക്കളും... 40 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയായി ‘വര്‍ഷങ്ങള്‍ക്ക് ശേഷം’

varzhangalkku-sesham

‘ഹൃദയം’ എന്ന സൂപ്പർഹിറ്റിനു ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ഷൂട്ടിങ് അവസാനിച്ചു.

പ്രണവിനൊപ്പം കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നു. 40 ദിവസം കൊണ്ടാണ് വിനീതും സംഘവും ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അന്‍പതിലധികം ലൊക്കേഷനുകളും 132 അഭിനേതാക്കളും ഇരുനൂറ് പേരോളമടങ്ങുന്ന ക്രൂവുമായിരുന്നു ചിത്രീകരണത്തില്‍ പങ്കെടുത്തത്.