Thursday 22 February 2024 09:15 AM IST : By സ്വന്തം ലേഖകൻ

വിനീത് ശ്രീനിവാസനും എട്ട് സുന്ദരിമാരും...‘ഒരു ജാതി ജാതകം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ വൈറൽ

vineeth-sreenivasan

സോഷ്യൽ മീഡിയയിൽ തരംഗമായി വിനീത് ശ്രീനിവാസൻ നായകനാകുന്ന ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ. സ്യൂട്ടണിഞ്ഞിരിക്കുന്ന വിനീതും ചുറ്റും ഒരു സംഘം സുന്ദരികളുമാണ് പോസ്റ്ററിൽ. എം. മോഹനൻ ആണ് ചിത്രത്തിന്റെ സംവിധാനം. നിർമാണം – മഹാ സുബൈർ.

നിഖില വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, രോമാഞ്ചം ഫെയിം ഹരിത, ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവർ ചിത്രത്തിലുണ്ട്. ബാബു ആന്റണി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിർമൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരും താരനിരയിലുണ്ട്.

തിരക്കഥ - രാകേഷ് മണ്ടോടി, സംഗീതം - ഗുണസുബ്രഹ്മണ്യം, ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റിങ് - രഞ്ജൻ ഏബ്രഹാം.