ജീവിതത്തിൽ പുതിയ അതിഥിയായി മകൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് വിനീത് ശ്രീനിവാസന്. മകൾ പിറന്ന വിവരം സോഷ്യൽ മീഡിയയിലൂടെ വിനീത് തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ, മകളുടെ ആദ്യ ചിത്രം പുറത്തു വിട്ടിരിക്കുകയാണ് താരം. കട്ടിലില്‍ കിടക്കുന്ന കുഞ്ഞിന്റെ മുഖം വ്യക്തമല്ല. കുഞ്ഞിന്റെ അരികിൽ മകളെ നോക്കി ചിരിയോടെ നിൽക്കുന്ന വിനീതിനെയും ചിത്രത്തിൽ കാണാം.
വിനീതിനൊപ്പം മൂത്ത മകന് വിഹാനും ചിത്രത്തിലുണ്ട്. ഭാര്യ ദിവ്യയാണ് ചിത്രം പകർത്തിയിരിക്കുന്നത്. എന്റെ മക്കളുടെ അമ്മയും എന്റെ സൂപ്പര്‍സ്റ്റാറുമായ ദിവ്യ ക്ലിക്ക് ചെയ്ത ചിത്രമാണെന്ന് വിനീത് ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലായിരുന്നു വിനീത് ശ്രീനിവാസനും ദിവ്യ നാരായണനും വിവാഹിതരായത്. 2017 ല്‍ ഇരുവര്‍ക്കും വിഹാന് എന്ന ആണ്‍കുഞ്ഞ് പിറന്നു.