Tuesday 12 March 2024 02:28 PM IST : By സ്വന്തം ലേഖകൻ

സണ്ണി വെയ്നും സൈജു കുറുപ്പും ഒന്നിച്ച്, ‘റിട്ടൺ ആന്‍ഡ് ഡയറക്ടഡ് ബൈ ഗോഡ്’: ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ എത്തി

god

നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമിച്ചു നവാഗതനായ ഫെബി ജോർജ് സംവിധാനം ചെയ്യുന്ന ‘റിട്ടൺ ആന്‍ഡ് ഡയറക്ടഡ് ബൈ ഗോഡ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ദുൽഖർ സൽമാൻ റീലീസ് ചെയ്തു.

ഗോഡിന്റെ വേഷത്തിലിരിക്കുന്ന സണ്ണി വെയ്നും തൊഴുകൈകളോടെ നിൽക്കുന്ന സൈജു കുറുപ്പുമാണ് പോസ്റ്ററിൽ. ഫാൻറ്റസി മൂഡിൽ ഒരുങ്ങുന്ന ചിത്രം ഒരു ഫാമിലി കോമഡി ജോണറിലാണ് എത്തുക

സൈജു കുറുപ്പ്, സണ്ണി വെയ്ൻ, അപർണ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ബിബിൻ ജോർജ്, അഭിഷേക് രവീന്ദ്രൻ , വൈശാഖ് വിജയൻ, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ എന്നിവരുടേതാണ്. ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്. കോ പ്രൊഡ്യൂസർ തോമസ് ജോസ്.