Tuesday 17 September 2024 09:30 AM IST : By സ്വന്തം ലേഖകൻ

‘ഹൃദയം തകരുന്നു, വേറെ ഒന്നും പറയാനില്ല’: വ്യാജ പതിപ്പ് കാണുന്ന ആളുടെ വിഡിയോ പങ്കുവച്ച് സംവിധായകൻ

jithin-lal

മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ വിജയ പ്രദർശനം തുടരുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് മൊബൈൽ ഫോണിൽ കാണുന്ന ആളുടെ വിഡിയോ പങ്കുവച്ച് സംവിധായകൻ ജിതിൻ ലാൽ.

‘ഒരു സുഹൃത്ത് അയച്ചു തന്നതാണ്. ഹൃദയം തകരുന്നു. വേറെ ഒന്നും പറയാനില്ല. ടെലഗ്രാം വഴി എ.ആർ.എം. കാണേണ്ടവർ കാണട്ടേ. അല്ലാതെ എന്തു പറയാനാ’. – വിഡിയോ പങ്കുവച്ച് ജിതിൻ കുറിച്ചു.

മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ മൂന്നുവേഷങ്ങളിലാണ് ചിത്രത്തിൽ ടൊവിനോ തോമസ് എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, എന്നിവരാണ് നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.