Monday 13 November 2023 03:53 PM IST : By സ്വന്തം ലേഖകൻ

‘ഓ, ആ പുഞ്ചിരി’: ഹൃദയം കീഴടക്കിയ ആരാധകന്റെ ചിരി വിഡിയോ പങ്കുവച്ച് ഹണി റോസ്, വൈറല്‍

honey-fan-pic

തന്റെ ഹൃദയം കീഴടക്കിയ ആരാധകന്റെ ചിരി വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് ഹണി റോസ്. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടനത്തിനിടെയാണ് ആരാധകന്റെ സന്തോഷം നിറഞ്ഞ മുഖം വിഡിയോയില്‍ പകര്‍ത്തിയത്. ആരാധകര്‍ക്കു ഹാന്‍ഡ് ഷേക്ക് കൊടുക്കുകയാണ് ഹണി. ഇതിനിടെ ഒരാള്‍ കൈനീട്ടി ഹാൻഡ് ഷേക്ക് ചെയ്ത ശേഷം പുഞ്ചിരിയോടെ തിരിഞ്ഞു നോക്കുന്നതാണ് വിഡിയോ.

‘ഓ, ആ പുഞ്ചിരി’ എന്ന അടിക്കുറിപ്പോടെയാണ് ഹണി ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിഡിയോ പങ്കുവച്ചത്. ജംപ് സ്യൂട്ടിൽ മാളൂട്ടി ഹെയര്‍ സ്‌റ്റൈലിലാണ് ഹണി റോസ് ഉദ്ഘാടന വേദിയിലെത്തിയത്. ഓരോ ഉദ്ഘാടനത്തിനും വ്യത്യസ്ത ലുക്കിലാണ് ഹണി ആരാധകരുടെ മനം കവരുന്നത്.  

Tags:
  • Movies