Monday 01 April 2024 11:23 AM IST : By സ്വന്തം ലേഖകൻ

സൗബിൻ ഷാഹിറും നമിത പ്രമോദും ഒന്നിക്കുന്നു: ‘മച്ചാന്റെ മാലാഖ’ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ എത്തി

machante-malakha

സൗബിൻ ഷാഹിർ, നമിതാ പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ‘മച്ചാന്റെ മാലാഖ’യുടെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ എത്തി. ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ്.

ബസ് ജീവനക്കാരൻ സജീവന്റെയും മെഡിക്കൽ ഷോപ്പു ജീവനക്കാരി ബിജി മോളുടേയും ജീവിതമാണ് ചിത്രം. സജീവനേയും ബിജി മോളേയും സൗബിനും നമിതാ പ്രമോദും അവതരിപ്പിക്കുന്നു.

ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, ശാന്തികൃഷ്ണ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് കെ.യു, വിനീത് തട്ടിൽ, അൽഫി പഞ്ഞിക്കാരൻ, സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും വേഷമിടുന്നു. ജക്സൻ ആന്റണിയുടേതാണ് കഥ. രചന - അജീഷ് പി തോമസ്, സംഗീതം - ഔസേപ്പച്ചൻ.