മലയാളത്തിന്റെ പ്രിയഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച തന്റെ പുതിയ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. വേറിട്ട കോസ്റ്റ്യൂമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ഓഫ് വൈറ്റ്– ഗോൾഡന്‍ കളർ കോംബിനേഷനിലുള്ള സ്ലീവ്ലെസ് മിനി ഫ്രോക്കിൽ ഗോൾഡൻ കോയിൻ ബുട്ടി നെറ്റ് ഫാബ്രിക് വച്ചുപിടിപ്പിച്ച വസ്ത്രമാണ് സയനോര ധരിച്ചിരിക്കുന്നത്. ബോഡിഫിറ്റ് മിനി ഫ്രോക്കിൽ ഫ്ലെയർ ആയാണ് നെറ്റ് ഫാബ്രിക് ചേർത്തിരിക്കുന്നത്.
സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് ദുബായിലെത്തിയപ്പോൾ പകർത്തി ചിത്രങ്ങളാണിത്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ സയനോര തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.