Saturday 11 November 2023 04:09 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾ നന്നായി ഉറങ്ങട്ടേ... സ്നേഹപൂർവമുള്ള രീതികളിലൂടെ ഉറക്കത്തിന് ചിട്ട വരുത്താം

sleep08644dfgjiu

കുഞ്ഞുങ്ങൾ വേണ്ടതു പോലെ ഉറങ്ങിയാലേ അവരുടെ ശാരീരിക വളർച്ചയും ബുദ്ധി വളർച്ചയും പൂർണതയിലെത്തൂ. നാലു മുതൽ ആറു വയസ്സു വരെയുള്ള പ്രായത്തിൽ കുട്ടിക്ക് 12 മണിക്കൂർ വരെ ഉറക്കം ലഭിക്കണം.

∙ നല്ല ഉറക്കത്തിന് ഉറങ്ങാനും ഉണരാനും നിശ്ചിത സമയം ഉണ്ടായിരിക്കണം. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കണം. ലഘുവായ ഭക്ഷണമാണ് അത്താഴത്തിന് നല്ലത്. 

∙ കിടപ്പുമുറിയും കിടക്കയും കണ്ടാൽ ഉറങ്ങാൻ തോന്നണം. വൃത്തിയും ഭംഗിയുമുള്ള കിടക്കവിരികൾ തലയണ എന്നിവ ഉപയോഗിക്കുക. കിടപ്പുമുറി കിടക്കാൻ മാത്രം ഉപയോഗിക്കുക.

∙ ലാപ്ടോപ്, ടിവി, കളിപ്പാട്ടങ്ങൾ തുടങ്ങിയ വസ്തുക്കൾ കിടപ്പുമുറിയിൽ വേണ്ട. ഉറങ്ങുന്നതിന് അര മണിക്കൂർ മുൻപെങ്കിലും ഇവയുടെ ഉപയോഗം നിർത്തുക.

കിടപ്പുമുറിയിലെ പ്രകാശവും താപനിലയും ഉറക്കത്തെ തടസപ്പെടുത്തുന്നതാകരുത്.

∙ കഫീൻ അടങ്ങിയ കാപ്പി, ചായ എന്നിവ ഉറക്കത്തിന് ആറ്– എട്ട് മണിക്കൂർ മുൻപെങ്കിലും ഒഴിവാക്കണം.

∙ ലഘുവായ വ്യായാമം നല്ല ഉറക്കം തരും. എന്നാൽ വ്യായാമം ചെയ്യുന്നത് ഉറക്കത്തിന് തൊട്ടുമുൻപ് ആകരുത്.വൈകുന്നേരം വ്യായാമം ചെയ്യുന്നത് ശീലമാക്കുക.

∙ നേർത്ത സംഗീതം മനസ്സിലെ ആകുലതകൾ അകറ്റി ന ല്ല ഉറക്കം പ്രദാനം ചെയ്യും.

കടപ്പാട്: ഡോ. പ്യാരി ജോസഫ്, കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, ജനറൽ ഹോസ്പിറ്റൽ, എറണാകുളം