Thursday 18 January 2024 04:00 PM IST : By സ്വന്തം ലേഖകൻ

‘മാനസിക പിരിമുറുക്കം ഒഴിവാക്കാം’; ഹൃദയത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഈ ഏഴുകാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!

heart-disease67889

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് അത്ര ചില്ലറക്കാര്യമല്ല. എന്നു കരുതി ടെൻഷനടിച്ച് ഉള്ള ആരോഗ്യം കൂടി കളയരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഹൃദയത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ പ്രധാനമായും ഈ ഏഴു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

∙ രക്തസമ്മർദം പരിശോധിക്കുക. നിയന്ത്രണവിധേയമായ രക്തസമ്മർദമാണ് ഉള്ളതെങ്കിൽ ഭയപ്പെടാനില്ല. അനാവശ്യമായ മാനസിക പിരിമുറുക്കം ഒഴിവാക്കാം

∙ കൊളസ്ട്രോൾ ആണ് അടുത്ത വില്ലൻ. കൊളസ്ട്രോൾ നിലയിൽ വർധനവുണ്ടെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്. അധികം വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കാം

∙ പ്രമേഹമുണ്ടോ എന്നതും പ്രധാനമാണ്. മാസത്തിലൊരിക്കൽ പ്രമേഹം പരിശോധിക്കണം. ഭക്ഷണത്തിനു മുന്‍പും ശേഷവുമുള്ള പ്രമേഹനില പരിശോധിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തണം.

ഹൃദയത്തെ കാക്കാം

∙ മേൽപ്പറഞ്ഞവയെല്ലാം നിയന്ത്രണവിധേയമാണെന്നു കരുതി സന്തോഷിക്കേണ്ട. ചടഞ്ഞുകൂടിയിരിപ്പു മതിയാക്കി എല്ലാ ദിവസവും നിശ്ചിത സമയം വ്യായാമത്തിനായി നീക്കിവയ്ക്കണം

∙ ആരോഗ്യകരമായ ചിട്ട ഭക്ഷണക്രമത്തിലും കൊണ്ടുവരണം. പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും പ്രാധാന്യം നൽകാം. ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക

∙ അമിതവണ്ണം ഭാവിയിൽ നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിച്ചേക്കാം. അതുകൊണ്ട് വണ്ണം കുറയ്ക്കാനുള്ള നടപടികൾ ഉടൻ തുടങ്ങിക്കോളൂ

∙ ഏറ്റവും വലിയ വില്ലൻ പുകവലിയാണ്. പുകവലി പൂർണമായും ഉപേക്ഷിക്കാതെ ഹൃദയത്തെ സുരക്ഷിതമാക്കാൻ കഴിയില്ലെന്നു മറക്കണ്ട.

Tags:
  • Health Tips
  • Glam Up