Tuesday 19 December 2023 03:28 PM IST : By സ്വന്തം ലേഖകൻ

വരണ്ട ചർമം മൃദുവാകാന്‍ രണ്ടു തുള്ളി നെയ്യ് മതി; സൗന്ദര്യ സംരക്ഷണത്തിന് സിമ്പിള്‍ ടിപ്സ്

istockphoto-1371754787-612x612

നെയ്യിന്റെ മണവും രുചിയും ഇഷ്ടപ്പെടാത്തവര്‍ വിരളമായിരിക്കും. രുചിയില്‍ മാത്രമല്ല, ഗുണത്തിലും മുന്‍പന്തിയിലാണ് നെയ്യ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിലും നെയ്യ് പ്രധാനപ്പെട്ട പങ്കു വഹിക്കുന്നു.

വരണ്ട ചർമം മാറും

വരണ്ട ചർമം മാറാന്‍ നെയ്യ് കഴിക്കുന്നതും പുറമേ പുരട്ടുന്നതും വളരെ നല്ലതാണ്. വരണ്ട ചർമത്തിൽ ഒന്നു രണ്ടു തുള്ളി നെയ്യ് പുരട്ടി നന്നായി മസാജ് ചെയ്യുക. ഇത് ശരീരത്തിൽ ഒരു സംരക്ഷണ കവചം പോലെ പ്രവർത്തിക്കുകയും ചർമത്തെ വരൾച്ചയിൽനിന്നു രക്ഷിക്കുകയും ചെയ്യുന്നു.

നെയ്യ് കൊണ്ട് എണ്ണ 

നെയ്യ് കൊണ്ട് കുളിക്കാനുള്ള എണ്ണ തയാറാക്കാം. കുളിക്കുന്നതിനു മുൻപ് ഈ എണ്ണ ശരീരത്തിൽ പുരട്ടണം. അഞ്ച് ടേബിൾ സ്പൂൺ നെയ്യെടുത്ത് അതിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഫ്ലേവറിലുള്ള എസൻഷ്യൽ ഓയിൽ പത്തു തുള്ളി ഒഴിക്കുക. അത് നന്നായി യോജിപ്പിച്ച് ശരീരത്തിൽ പുരട്ടുക. അതിനു ശേഷം കുളിച്ചാൽ ചർമം മൃദുവാകും.

കണ്ണുകളുടെ ക്ഷീണമകറ്റും

ദിവസവും കണ്ണിനു ചുറ്റും നെയ്യ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒന്നോ രണ്ടോ തുള്ളി നെയ്യെടുത്ത് കണ്ണിനു ചുറ്റും തേച്ചു പിടിപ്പിക്കുക. അല്‍പം പോലും കണ്ണിനകത്ത് വീഴരുത്. 

ചുണ്ടുകൾ മൃദുവാകും

പ്രകൃതിദത്തമായ ഒരു ലൂബ്രിക്കന്റാണ് നെയ്യ്. അതുകൊണ്ടുതന്നെ ചുണ്ടിന്റെ വരൾച്ച മാറ്റാനും തിളക്കം നൽകാനും മൃദുവായിരിക്കാനും നെയ്യ് സഹായിക്കും.

Tags:
  • Glam Up
  • Beauty Tips