Tuesday 26 December 2023 02:50 PM IST : By സ്വന്തം ലേഖകൻ

കുളിക്കുന്നതിനു മുൻപു തേനും ഒപ്പം ഈ രഹസ്യക്കൂട്ടും സ്ക്രബ്: തിളങ്ങുന്ന ചർമത്തിന് 4 ഹോം മെയ്ഡ് സ്ക്രബുകൾ

beauty-scrubs

പരിചയപ്പെടാം നാലു ഹോംമെയ്ഡ് ബോഡി സ്ക്രബ്സ്

രണ്ടാഴ്ചയിൽ ഒരിക്കൽ ബോ‍ഡി സ്ക്രബ് ഉപയോഗിച്ചു കുളിക്കുന്നതു ചർമത്തിനു മൃദുത്വവും പുതുജീവനും നൽകും.

∙ ഓറഞ്ചുതൊലി പൊടിച്ചതും ആരിവേപ്പില പൊടിച്ചതും സമം ചേർത്തു യോജിപ്പിക്കുക. ഇതു ബോഡി സ്ക്രബ് ആയി ഉപയോഗിക്കാം. ചർമപ്രശ്നങ്ങൾ അകലും നിറം ലഭിക്കും.

∙ കാൽ കപ്പ്  ചുവന്ന പരിപ്പ് വെള്ളത്തിലിട്ടു കുതിർത്തുവേവിച്ച് ഉടയ്ക്കുക. ഇതിൽ പരിപ്പ് മൂടി നിൽക്കുന്ന പാകത്തിൽ ഒലിവ് ഓയിൽ കൂടി ചേർത്തിളക്കി ഫ്രിജിൽ വ യ്ക്കാം. കുളിക്കുന്നതിനു മുൻപു തേനും കൂടി ചേർത്തു  ശരീരത്തിൽ പുരട്ടുക. 10 മിനിറ്റിനു ശേഷം കുളിക്കാം. ചർമത്തിനു യുവത്വം സമ്മാനിക്കുന്ന സ്ക്രബ് ആണിത്.

∙ കാൽ കപ്പ് വീതം കാപ്പിപ്പൊടിയും പഞ്ചസാരയുമെടുത്ത് അതിൽ ഒരു ചെറിയ സ്പൂൺ വീതം ഉപ്പും ഒലിവ് ഓയിലും രണ്ടു ചെറിയ സ്പൂൺ വെളിച്ചെണ്ണയും ചേര്‍ക്കുക. ഈ സ്ക്രബ് ചർമത്തിനു ദൃഢത നല്‍കും. തുടയിലും മറ്റും സാധാരണയായി കാണുന്ന സെല്ലുലൈറ്റും അകലും.

∙ അരക്കപ്പ് ബ്രൗൺഷുഗറിൽ അര ചെറിയ സ്പൂൺ വനില എക്സ്ട്രാക്ടും ചേർത്തു യോജിപ്പിക്കുക. ഇതിൽ കുഴച്ചെടുക്കാൻ പാകത്തിനു വെളിച്ചെണ്ണ കൂടി ചേർത്തു സ്ക്രബ് ആയി ഉപയോഗിക്കാം. സുഗന്ധവും ഉന്മേഷവും പകരുന്ന സ്ക്രബ് ആണിത്.

വിവരങ്ങൾക്ക് കടപ്പാട്:
രഞ്ജു രഞ്ജിമാർ
സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്
ഡോറ ബ്യൂട്ടി വേൾഡ്
അങ്കമാലി