Tuesday 31 March 2020 12:08 PM IST

എത്രയും പെട്ടെന്ന് മക്കളെ കാണാന്‍ ആഗ്രഹിക്കുന്നു, പക്ഷേ...! കനിക കപൂറിന്റെ അഞ്ചാമത്തെ പരിശോധന ഫലവും പോസ്റ്റീവ്

V.G. Nakul

Sub- Editor

kanika

ഗായിക കനിക കപൂറിന്റെ അഞ്ചാമത്തെ കൊവിഡ് 19 പരിശോധന ഫലവും പോസ്റ്റീവ്. ഐഎഎന്‍എസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്. നിലവില്‍ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുകയാണ് കനിക. കനികയും കുടുംബവും ഏറെ പ്രതീക്ഷയോടെയാണ് അഞ്ചാമത്തെ ടെസ്റ്റ് ഫലത്തിനായി കാത്തിരുന്നത്. ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരിക്കുമെന്നുള്ള പ്രതീക്ഷ കനിക കപൂര്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയില്‍ താരം പങ്കുവെച്ച കുറിപ്പും ഇതിനോടകം ചര്‍ച്ചയാണ്. തന്നെ കരുതലോടെ കാണുന്നവരോട് ഒരുപാട് നന്ദിയുണ്ടെന്നും താന്‍ ഐ സി യുവിലല്ലെന്നും കനിക എഴുതി.തന്റെ അടുത്ത ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു .വീട്ടില്‍ തിരിച്ചെത്തി എത്രയും പെട്ടെന്ന് മക്കളെ കാണാന്‍ ആഗ്രഹിക്കുന്നു എന്നും കനിക തന്റെ പോസ്റ്റില്‍ പറയുന്നു. നാലാം ടെസ്റ്റ് പരിശോധന ഫലം പോസിറ്റീവായതിനു ശേഷം ഗായിക പങ്കുവെച്ച ആദ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റാണിത്