Wednesday 06 July 2022 03:49 PM IST : By സ്വന്തം ലേഖകൻ

‘എണ്ണയുപയോഗിച്ച് ദിവസവും മൃദുവായി മസാജ് ചെയ്യാം’; ചുണ്ടുകളു‌ടെ സംരക്ഷണത്തിനായി 10 ബ്യൂട്ടി ടിപ്സ്

lips445667

ലിപ്സ്റ്റിക് കൂടുതല്‍ പുരട്ടിയാല്‍ ചുണ്ടുകള്‍ സുന്ദരമാകില്ല, വരണ്ട് ഭംഗി നഷ്ടപ്പെടാനേ ഉപകരിക്കൂ.. വീട്ടിൽ സ്വയം ചെയ്യാവുന്ന ചില പൊടികൈകളിലൂടെ ചുണ്ടുകളെ കൂടുതല്‍ മനോഹരമാക്കാം. ചുണ്ടുകളുടെ സംരക്ഷണത്തിനായി ഇതാ 10 ടിപ്സ്...

∙ കിടക്കാൻ പോകുന്നതിനു തൊട്ടുമുന്‍പ് തണുത്ത കോട്ടൺ ഉപയോഗിച്ച് ചുണ്ടുകൾ തുടയ്ക്കുക. വെറും വെള്ളമോ, മേക്കപ്പ് റിമൂവര്‍ ക്രീമോ ചുണ്ടുകൾ ക്ലീൻ ചെയ്യാൻ ഉപയോഗിക്കാം.

∙ എണ്ണയുപയോഗിച്ച് ദിവസവും ചുണ്ടുകൾ മൃദുവായി മസാജ് ചെയ്യുക. അഞ്ചു മുതൽ പത്തു മിനിറ്റ് വരെ മസാജ് ചെയ്യണം. ഇതു ചുണ്ടുകളിലെ രക്തചംക്രമണം വര്‍ധിപ്പിക്കുകയും ചുണ്ടുകളെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.

∙ വിറ്റാമിൻ എ, ഇ എന്നിവയ‌ടങ്ങിയ ക്രീം എപ്പോഴും കയ്യിൽ കരുതാം. എപ്പോഴൊക്കെ ചുണ്ടുകൾ വരണ്ടതായി തോന്നുന്നുവോ അപ്പോഴെല്ലാം ക്രീം ചുണ്ടുകളിൽ പുരട്ടാം. അൽപസമയത്തിനു ശേഷം കഴുകിക്കളയാം.

∙ പുറത്തു പോവുമ്പോൾ നല്ല ഗുണമേന്മയുള്ള ലിപ്ബാമുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. സൂര്യപ്രകാശം, കാറ്റ്, പൊടി തുടങ്ങിയവയിൽ നിന്നും ചുണ്ടിനെ സംരക്ഷിക്കാൻ ലിപ്ബാമുകൾക്ക് കഴിയും.

∙ ശരീരത്തിൽ ജലാംശം നിലനിൽക്കാനായി ദ്രാവകരൂപത്തിലുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കാന്‍ ശ്രദ്ധിക്കുക. വെള്ളവും നന്നായി കുടിക്കണം. ശരീരത്തിൽ ജലാംശം ഉണ്ടാകുന്നതിന് അനുസരിച്ച് ചുണ്ടുകൾ മോയ്സചറൈസ് ആയിരിക്കും.

∙ മനോഹരമായ ചുണ്ടുകൾക്ക് ഭക്ഷണത്തിലും ശ്രദ്ധ ചെലുത്തണം. പച്ചനിറത്തിലുള്ള പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങി വിറ്റാമിൻ എ,ബി,സി എന്നിവ പരമാവധി ഡയറ്റിൽ ഉള്‍പ്പെടുത്തണം.

∙ ചുണ്ടുകളിലെ മൃതകോശങ്ങളെ ഇല്ലാതാക്കാൻ ഉണങ്ങിയ തുണി ഉപയോഗിച്ച് ചുണ്ടിൽ ഉരസാം. 

∙ ലിപ്സ്റ്റിക് ഇടുന്നതിനു മുമ്പായി സൺസ്ക്രീൻ ലിപ്ബാം പുരട്ടണം. ഇതു ലിപ്സ്റ്റിക് ഏറെനേരം ചുണ്ടിൽ നിലനിർത്തും.

∙ ചുണ്ടുകൾ ഇടയ്ക്കിടെ നാവു കൊണ്ടു നനയ്ക്കുന്നതു നിർത്തണം. ഇതു ചുണ്ടിനെ വീണ്ടും വരണ്ടതാക്കുകയും ചുണ്ടിലെ മോയ്സചറൈസർ ഇല്ലാതാക്കുകയും ചെയ്യും.

∙ ചുണ്ടുകൾ അമിതമായി വരളുന്നുണ്ടെങ്കിൽ അൽപം പെട്രോളിയം ജെല്ലി മൃദുവായി പുരട്ടാം.

Tags:
  • Glam Up
  • Beauty Tips