Friday 09 February 2024 11:59 AM IST : By സ്വന്തം ലേഖകൻ

വിദ്യാര്‍ഥിയെ വിഡിയോ കോള്‍ ചെയ്യും, അശ്ലീലം പറയും; കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എഎസ്ഐയ്ക്ക് സ്ഥലം മാറ്റം!

asi0976

തിരുവനന്തപുരം സയന്‍സ് ഫെസ്റ്റിവലിലെ വൊളന്റിയറായ വിദ്യാര്‍ഥിയെ വിഡിയോ കോള്‍ ചെയ്ത് അശ്ലീലം പറഞ്ഞ എഎസ്ഐയ്ക്ക് സ്ഥലം മാറ്റം. കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ,  എ കെ നസീമിനെ കാഞ്ഞിരംകുളം സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. തിരുവനന്തപുരം റൂറല്‍ എസ്പിക്ക് ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

വിദ്യാര്‍ഥിനിയോ, ഫെസ്റ്റിവല്‍ അധികൃതരോ ഇതുവരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ല. അതിനാല്‍ നടപടി വകുപ്പ് തലത്തില്‍ ഒതുങ്ങാനാണ് സാധ്യത. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ എഎസ്ഐ ജോലിക്കെത്തിയിട്ടില്ല. ഇതിന് മുന്‍പ് ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിലും എഎസ്ഐയ്ക്കെതിരെ സമാന പരാതികള്‍ ഉയര്‍ന്നിരുന്നു.

Tags:
  • Spotlight