Tuesday 13 February 2024 02:55 PM IST : By സ്വന്തം ലേഖകൻ

തൊട്ടിലിന് പകരം അമ്മ കുഞ്ഞിനെ ഓവനില്‍ കിടത്തി; തീ പടര്‍ന്ന് വസ്ത്രം കരിഞ്ഞു, ഒരു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു!

istockphoto-1665722830-612x612

തൊട്ടിലിന് പകരം അമ്മ ഓവനില്‍ കിടത്തിയ കുഞ്ഞ് മരിച്ചു. അമേരിക്കയിലെ കന്‍സാസിലാണ് സംഭവം. ഒരു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ കുഞ്ഞ് ശ്വാസമെടുക്കുന്നില്ല എന്ന ഫോണ്‍കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് പൊള്ളലേറ്റ നിലയിലെ കുഞ്ഞിനെയാണ് കണ്ടത്. 

തൊട്ടിലിന് പകരം അമ്മ കുഞ്ഞിനെ ഓവനില്‍ കിടത്തുകയായിരുന്നു എന്നാണ് അറസ്റ്റ് വാറന്റില്‍ പറയുന്നത്. കുഞ്ഞിന്റെ വസ്ത്രം കരിഞ്ഞ നിലയിലായിരുന്നു. കുഞ്ഞിനെ പുതപ്പിച്ചിരുന്ന ബ്ലാക്കറ്റിലും തീ പടര്‍ന്നിരുന്നു. എങ്ങനെയാണ് കുഞ്ഞിന്റെ അമ്മയ്ക്ക് ഇതുപോലൊരു പിഴവ് സംബന്ധിച്ചത് എന്നത് സംബന്ധിച്ച് പൊലീസ് വിശദീകരണം നല്‍കുന്നില്ല. 

അമ്മ മരിയ തോമസ്(28) ആണ് കുഞ്ഞിനെ അബദ്ധത്തില്‍ ഓവനില്‍ വച്ചതെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കുട്ടിയുടെ മുത്തച്ഛന്‍ വീട്ടില്‍ എത്തിയ സമയം എന്തോ കത്തുന്നതിന്റെ മണം ലഭിച്ചതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ദാരുണ സംഭവം അറിയുന്നത്. മകളാണ് കുഞ്ഞിനെ ഓവനില്‍ വച്ചതെന്ന് മുത്തച്ഛനാണ് പൊലീസിനോട് പറഞ്ഞത്. 10 ലക്ഷം വരെ തടവ് ലഭിക്കാവുന്ന എ ക്ലാസ് കുറ്റമാണ് അമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രസവത്തിന് ശേഷം അമ്മ മാനസിക പ്രശ്നങ്ങള്‍ നേരിടുന്നതായി ഇവരുടെ സുഹൃത്തുക്കള്‍ പറയുന്നു.

Tags:
  • Spotlight