Wednesday 17 January 2024 12:06 PM IST : By സ്വന്തം ലേഖകൻ

നൃത്താധ്യാപികയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി; ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല...

saranya-death-1701

നൃത്താധ്യാപികയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നഗരൂര്‍ നന്തായിവാനം എസ്.എസ്. ഭവനില്‍ സുനില്‍കുമാര്‍ - സിന്ധു ദമ്പതികളുടെ മകള്‍ ശരണ്യ (20) ആണ് മരിച്ചത്. നന്തായിവാനത്തെ 'നവരസ' നാട്യകലാക്ഷേത്രത്തിലെ അധ്യാപികയാണ് ശരണ്യ.

വീടിനുള്ളില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ ശരണ്യയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:
  • Spotlight