Saturday 25 February 2023 12:11 PM IST : By സ്വന്തം ലേഖകൻ

ജിമ്മിൽ പുഷ്-അപ്പ് ചെയ്യുന്നതിനിടെ ചുമ, അൽപസമയത്തിനകം കുഴഞ്ഞു വീണു; കണ്ണീരായി ഇരുപത്തിനാലുകാരന്റെ വിയോഗം

vishal-gym-death-24.jpg.image.845.440

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പൊലീസ് കോൺസ്റ്റബിൾ കുഴഞ്ഞുവീണു മരിച്ചു. ഹൈദരാബാദ് ആസിഫ് നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വിശാൽ (24) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ജിമ്മിൽ പുഷ്-അപ്പ് ചെയ്യുകയായിരുന്നു വിശാൽ. പുഷ്-അപ്പ് പൂർത്തിയാക്കിയശേഷം ജിമ്മിന്റെ മറ്റൊരു ഭാഗത്തേയ്ക്കു പോയ വിശാൽ ഇതിനിടെ ചുമയ്ക്കുന്നതും വിഡിയോയിൽ കാണാം. എന്നാലിതു കാര്യമാക്കാതെ മറ്റൊരു മെഷീനിൽ വിശാൽ വ്യായാമം തുടർന്നു. 

ചുമ കൂടിയതോടെ വിശാൽ നിലത്തിരിക്കുകയും അൽപസമയത്തിനകം കുഴഞ്ഞു വീഴുകയുമായിരുന്നു. ജിമ്മിലുണ്ടായിരുന്നവര്‍ വിശാലിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:
  • Spotlight