Wednesday 08 May 2024 03:14 PM IST : By സ്വന്തം ലേഖകൻ

ഊഞ്ഞാലില്‍ നിന്ന് വീണു ഒന്നരവയസുകാരി മരിച്ചു

kozhikode-kid

കോഴിക്കോട് കക്കട്ടിലില്‍ ഊഞ്ഞാലില്‍ നിന്ന് വീണുപരുക്കേറ്റ ഒന്നരവയസുകാരി മരിച്ചു. മധുകുന്ന് സ്വദേശികളായ എ.ആര്‍. രജീഷ്– ജിബിഷ ദമ്പതികളുടെ മകള്‍ നൈറാ രജീഷ് ആണ് മരിച്ചത്. സഹോദരിയോടൊപ്പം ഊഞ്ഞാലില്‍ കളിക്കുന്നതിനിടെ വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി  ദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.