Wednesday 17 January 2024 12:58 PM IST : By സ്വന്തം ലേഖകൻ

റോഡിൽ നിന്നും തെന്നിമാറി കെഎസ്ആർടിസി ബസ്, പകുതിഭാഗം വായുവിൽ! കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

bus-accident456

ഇടുക്കി വണ്ടിപ്പെരിയാർ ദേശീയപാതയിൽ 56 മൈലിൽ അയ്യപ്പ കോളജിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി. കുമളിയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.

ബസ് റോഡിൽ നിന്നും താഴേക്ക് മറിയാതിരുന്നതിനാൽ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളും സംഘത്തിലുണ്ടായിരുന്നു. പകുതി വായുവിൽ തങ്ങിനിന്ന ബസിലെ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Tags:
  • Spotlight