Monday 15 January 2024 12:08 PM IST : By സ്വന്തം ലേഖകൻ

‘നീതി നിഷേധിക്കപ്പെട്ട സ്ത്രീത്വത്തിന്റെ പ്രതികാരദാഹം നൃത്തരൂപത്തില്‍’; രണ്ടാം തവണയും ഒന്നാം സമ്മാനവുമായി പുതുപ്പള്ളി റോട്ടറി ക്ലബ്

puthupall88789

റോട്ടറി ‍ഡിസ്ട്രിക്റ്റ് 3211 ഫയർ ഗ്രാൻഡ് ഫിനാലെ 2023-24 കലാമത്സരത്തിൽ തുടർച്ചയായി രണ്ടാം തവണയും ഗ്രൂപ്പ്‌ ഡാൻസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പുതുപ്പള്ളി റോട്ടറി ക്ലബ്‌. കിടങ്ങന്നൂര്‍ ബാലകൃഷ്ണ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചത് മത്സരങ്ങള്‍ നടന്നത്.

സ്ത്രീത്വത്തിന്റെ പ്രതികാരദാഹത്തെയാണ് മനോഹരമായ നൃത്തചുവടുകളോടെ പുതുപ്പള്ളി റോട്ടറി ക്ലബ്ബിലെ അമ്മമാരും കുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ചത്.

puthupally8655bnj

ഡോക്ടർ സുരമ്യ മത്തായി, ശ്രീജ പ്രദീപ്‌, സൂസൻ രാജഗോപാൽ, ഹിമ ദീപു, നന്ദിത ആൻ ഫിലിപ്പ്, വൃന്ദ പ്രദീപ്, കെസിയ സജി എന്നിവരടങ്ങുന്ന ടീമാണ് സംഘനൃത്തത്തില്‍ ഉജ്ജ്വലവിജയം നേടിയത്. 

നൃത്താധ്യാപകരായ സ്മിത കൃഷ്ണന്റെയും ഹർഷ എസ് നായരുടെയും ശിക്ഷണത്തിലായിരുന്നു നൃത്തം. നീതി നിഷേധിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ പ്രതികാരദാഹത്തെയാണ് മനോഹര നൃത്തമായി അരങ്ങിൽ അവതരിപ്പിച്ചത്. 50,000 രൂപയുടെ ക്യാഷ് അവാർഡും എവർ റോളിങ് ട്രോഫിയുമാണ് പുതുപ്പള്ളി റോട്ടറി ക്ലബ് ടീം കരസ്ഥമാക്കിയത്.

Tags:
  • Spotlight