Saturday 30 December 2023 02:12 PM IST : By സ്വന്തം ലേഖകൻ

ഇനി വെന്റിലേറ്ററിന്റെ സഹായം വേണ്ട, ഹൃദയത്തിലെ ദ്വാരം വിജയകരമായി അടച്ചു; അറുപത്തിയേഴുകാരി പുതുജീവിതത്തിലേക്ക്..

surgerylady-30.jpg.image.845.440

തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരമായ ഹൃദ്രോഗം ബാധിച്ച അറുപത്തിയേഴുകാരിയ്ക്ക് അപൂർവ ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചുകിട്ടി. ഹൃദയത്തിലെ ദ്വാരം താക്കോൽ ദ്വാര ശസ്ത്രക്രിയ വഴി അടച്ചതാണ് നിർണായകമായതെന്ന് ഡോക്ടർമാർ പറഞ്ഞു. 

തൃശൂർ സ്വദേശിയായ അറുപത്തിയേഴുകാരി റോസ് കുമാരിയാണ് ഹൃദ്രോഗ വിദഗ്ധരുടെ ശ്രമകരമായ ഇടപെടൽ മൂലം ജീവിതത്തിലേയ്ക്ക് മടങ്ങി വന്നത്. ഹൃദയത്തിൽ ബൈപാസ് സർജറിയും വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും കഴിഞ്ഞ് അവശനിലയിലാണ് ജൂബിലി മിഷൻ ആശുപത്രിയിൽ വരുന്നത്. വെന്‍റിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തിയത്. 

രണ്ടു ശസ്ത്രക്രിയകൾക്കു ശേഷം വീണ്ടും വലിയൊരു ശസ്ത്രക്രിയ താങ്ങാനുള്ള ആരോഗ്യം റോസ് കുമാരിയ്ക്ക് ഇല്ലായിരുന്നു. അതുകൊണ്ടാണ് ഹൃദയത്തിലെ ദ്വാരം അടയ്ക്കാൻ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്. 

Tags:
  • Spotlight