Monday 26 February 2024 11:20 AM IST : By സ്വന്തം ലേഖകൻ

ക്ലാസിൽ താമസിച്ചുവന്നതിന് ശിക്ഷാ നടപടി; മനംനൊന്ത് ജീവനൊടുക്കി ഏഴാം ക്ലാസുകാരന്‍! രണ്ട് അധ്യാപകർക്കെതിരെ കേസ്

student-suicide.jpg.image.845.440

ആലപ്പുഴ കാട്ടൂരിൽ ഏഴാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തതില്‍ രണ്ട് അധ്യാപകർക്കെതിരെ കേസെടുത്തു. കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പോലീസ് കേസ് എടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്. 

പ്രേരണക്കുറ്റവും അധ്യാപകരുടെ മേൽ ചുമത്തി. അന്വേഷണം പുരോഗമിക്കുന്നത് അനുസരിച്ച് മറ്റു വകുപ്പുകൾ കൂടി ചുമത്തും എന്ന് പൊലീസ് അറിയിച്ചു. ഫെബ്രുവരി 15നാണ് ആലപ്പുഴ കാട്ടൂരിൽ 13 വയസ്സുകാരൻ പ്രജിത്ത് സ്കൂൾ വിട്ടു വന്നശേഷം യൂണിഫോമിൽ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. 

ക്ലാസിൽ താമസിച്ചു എത്തിയതിന് അധ്യാപകരുടെ ശിക്ഷാനടപടിയിൽ മനംനൊന്താണ് മകൻ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. അധ്യാപകരെ സ്കൂൾ മാനേജ്മെന്റ് നേരത്തെ സസ്പെൻഡ്  ചെയ്തിരുന്നു

Tags:
  • Spotlight