Friday 05 April 2024 03:05 PM IST : By സ്വന്തം ലേഖകൻ

വിസ്മയ കാഴ്ചകളുമായി വനിതാ മാക്സ് ഇന്നു മുതൽ; കോട്ടയം നാഗമ്പടം മൈതാനം ഷോപ്പിങ്ങിന്റെ പൂരപ്പറമ്പ്

vanitha-max-exhibition-kottayam-inaguration-cover

ഷോപ്പിങ്ങിന്റെ വിസ്മയ കാഴ്ചകളുമായി വനിതാ മാക്സ് ഇന്നു മുതൽ നാഗമ്പടം മൈതാനത്ത്. ജില്ലാ കലക്ടർ വി. വിഘ്നേശ്വരി ഐഎഎസ് മേള ഉദ്ഘാടനം ചെയ്യും. നാൽപതിനായിരം സ്ക്വയർ ഫീറ്റിൽ പൂർണമായി ശീതീകരിച്ച ഷോപ്പിങ് ഉത്സവവേദിയിൽ ഒരു കുടുംബത്തിലേക്ക് വേണ്ട എല്ലാ ഉൽപ്പന്നങ്ങളും അണിനിരക്കുന്നു. പത്തു രൂപ മുതൽ ലക്ഷങ്ങൾ വിലയുള്ള കാറുകൾ വരെ അണിനിരത്തുന്ന മികവിന്റെ മേള കൂടിയാണ് വനിത മാക്സ്. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിതാ പ്രസിദ്ധീകരണമായ ‘വനിത’യാണ് ഈ കൺസ്യൂമർ ഷോപ്പിങ് ഫെസ്റ്റിവൽ ഒരുക്കുന്നത്. ഇലക്ട്രോണിക്സ് പാർട്ട്ണറായി ക്യു ആർ എസ് ഒപ്പമുണ്ട്. അയ്യായിരത്തോളം സ്ക്വയർ ഫീറ്റിൽ ക്യു ആർ എസിന്റെ ഏറ്റവും പുതിയ ഉൽപന്നങ്ങളുടെ ശ്രേണി വിൽപനയ്ക്കായി ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾ വൻ വിലക്കുറവിൽ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയാണ് ഉപഭോക്താക്കളുടെ മനസ്സിൽ ഈ ഷോപ്പിങ് ഫെസ്റ്റിവൽ ഇടം നേടാനുള്ള കാരണം. വാഹന പ്രിയരുടെ മനസ്സു കീഴടക്കാനായി നിപ്പോൺ, ടാറ്റാ, ഹുണ്ടായി, കിയാ, നെക്സ, ഫോക്സ് വാഗൺ നിസാൻ, സ്കോഡ.റോയൽ എൻഫീൽഡ്, ടിവിഎസ്,ബജാജ് ബൈക്ക്സ്,ഹോണ്ട, ഒല ആതെർ ഇവി ജാവാ പ്രമുഖ ബ്രാൻഡുകൾ എല്ലാം പങ്കെടുക്കുന്നു.

ഗൃഹോപകരണങ്ങളുടെ പ്രമുഖ ബ്രാൻഡുകളും വൻ വിലക്കുറവുമായി വനിത മാക്സിലുണ്ട്. ഫർണിച്ചറുകൾ, ഇൻവെർട്ടറുകൾ എന്നിവ മറ്റെങ്ങും ലഭിക്കാത്ത ഓഫറിൽ വനിതാ മാക്സിൽ നിന്ന് സ്വന്തമാക്കാം. ആകർഷകമായ ഇഎംഐ വ്യവസ്ഥയും ഉണ്ട്. ഫാൻസി ഉൽപന്നങ്ങൾ മുതൽ ബ്രാൻഡഡ് ഉൽപന്നങ്ങൾ വരെ നേരിട്ടു കണ്ടറിഞ്ഞും താരതമ്യം ചെയ്തും വാങ്ങാൻ ഇവിടെയെത്താം. ഏത് ഉൽപന്നത്തിനും മികച്ച വിപണി ഒരുക്കുന്ന മേളയിൽ കേരളത്തിൽ സാധാരണ ലഭിക്കാത്ത ഉത്തരേന്ത്യൻ ഉൽപന്നങ്ങളുടെ ശേഖരവും തനി നാടൻ ഉൽപന്നങ്ങളും തനിമ ചോരാതെ സ്വന്തമാക്കാം. കേരളത്തിലെ സംരംഭകരും ഉപഭോക്താക്കളും ഇത്രയേറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷോപ്പിങ് ഉത്സവം ‘വനിത മാക്സ്’ മാത്രമാണ്. ഏവർക്കും സംതൃപ്തിയേകുന്ന ഷോപ്പിങ്ങും ആസ്വാദ്യമായ നിമിഷങ്ങളുമാണ് വനിത ഈ ഉദ്യമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

vanitha-max-exhibition-kottayam-poster

ഷോപ്പിംഗ് മാത്രമല്ല ഒരു വൈകുന്നേരം ചെലവഴിക്കാനുള്ള ഇടം കൂടിയാണ് വനിത മാക്സ്. ഷോപ്പിങ് നടത്തി കുടുംബശ്രീ ഒരുക്കുന്ന ഭക്ഷണവും കഴിച്ച് കലാപരിപാടികളും ആസ്വദിച്ച് മടങ്ങിപ്പോകാനുള്ള രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കുട്ടികൾക്കായി രസകരമായ മത്സരങ്ങളും കിഡ്സ് സോണിൽ ഡെക്കാത്തലോൺ ഒരുക്കിയിട്ടുണ്ട്.

സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നര മുതൽ എട്ടര വരെയും ശനി ഞായർ മറ്റ് അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ 8 വരെയും ആണ് പ്രദർശനം