Tuesday 13 February 2024 11:47 AM IST : By സ്വന്തം ലേഖകൻ

‘പഠനവും വിനോദവും ഒപ്പത്തിനൊപ്പം’; റോൾ- പ്ലേ കളിപ്പാട്ടങ്ങളുടെ പുത്തൻ ശ്രേണിയുമായി ഫൺസ്‌കൂൾ

Vanita poster

കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ തെരഞ്ഞെടുക്കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ച് ഏറെ ശ്രമകരമായ കാര്യമാണ്. ആദ്യഘടകം സുരക്ഷയാണ്. അടുത്ത പരിഗണന കുട്ടികൾക്ക് ശരിക്കും ആസ്വദിക്കാൻ കഴിയുന്ന കളിപ്പാട്ടങ്ങൾ വേണം എന്നതും. മാതാപിതാക്കളുടെ ഈ ആഗ്രഹം കണ്ടറിഞ്ഞാണ് ഇന്ത്യയിലെ മുൻനിര കളിപ്പാട്ട നിർമാതാക്കളായ ഫൺസ്‌കൂൾ തങ്ങളുടെ വിശാലമായ കളിപ്പാട്ടങ്ങളുടെ ശേഖരം വിപണിയിലെത്തിക്കുന്നത്. 

വിനോദത്തോടൊപ്പം പഠനവും എന്ന രീതിയാണ് ഫൺസ്‌കൂൾ പിന്തുടരുന്നത്. ഇതിന്റെ ഭാഗമായി കുട്ടികളിലെ സർഗാത്മകതയും ചിന്താശേഷിയും വളർത്തി കളിയും കാര്യവുമായി സമയം ചെലവിടാൻ കഴിയുന്ന റോൾ-പ്ലേ കളിപ്പാട്ടങ്ങളുടെ ശ്രേണി അവതരിപ്പിച്ചിരിക്കുകയാണ് ഫൺസ്‌കൂൾ. 125 രൂപ മുതലാണ് കളിപ്പാട്ടങ്ങളുടെ വില ആരംഭിക്കുന്നത്.

ഒരു കുട്ടിയുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വികസനത്തിൽ കളിപ്പാട്ടങ്ങൾ നിർണായമായ പങ്കു വഹിക്കുന്നുണ്ടെന്ന ഉത്തമബോധ്യത്തോടെയാണ് മൂന്നു വയസിന് മുകളിലുള്ള കുട്ടികൾക്കായി റോൾ-പ്ലേ കളിപ്പാട്ടങ്ങൾ നിർമിച്ചിരിക്കുന്നത്. അടുക്കളയിൽ നിന്നും ആരംഭിക്കുന്ന രസകരമായ പാചകം മുതൽ ഒരു ടീ പാർട്ടി വരെ കുട്ടികളുടെ ഭാവനയ്ക്ക് അനുസൃതമായി ചെയ്യാൻ റോൾ-പ്ലേ കളിപ്പാട്ടങ്ങൾ സഹായിക്കുന്നു.

'കുട്ടികൾക്കായി ഒരേ സമയം പഠനവും വിനോദവും സാധ്യമാക്കുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങൾ നിർമിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഏറെ നാളത്തെ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഒടുവിൽ പൂർണ തൃപ്തിയോടെ, കുട്ടികളുടെ സമഗ്രമായ വികസനം മുൻനിർത്തിയാണ് ഞങ്ങൾ ഓരോ കളിപ്പാട്ടവും വിപണിയിലെത്തിക്കുന്നത്.ഓരോ തവണ കളിപ്പാട്ടങ്ങൾ വാങ്ങുമ്പോഴും കുട്ടികൾക്ക് സന്തോഷവും അറിവും ലഭിക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.'- ഫൺസ്‌കൂൾ സിഇഒ ആർ ജസ്വന്ത് പറയുന്നു.

ഫൺസ്‌കൂളിന്റെ ഹോം ബ്രാൻഡായ ഗിഗിൾസിനു കീഴിൽ നിർമിക്കുന്ന കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട കളിപ്പാട്ടമാണ് കംപ്ലീറ്റ് കിച്ചൻ സെറ്റ്. കട്ടിംഗ് ബോർഡ്, പ്ലേ കത്തി, സ്പൂണുകൾ, സ്പാറ്റുല, കൂടാതെ വേർപെടുത്താവുന്ന ജാറും സ്റ്റൗവുമുള്ള മിക്‌സർ തുടങ്ങി 29 വ്യത്യസ്ത ഭാഗങ്ങളാണ് ഈ കളിപ്പാട്ട സെറ്റിലുള്ളത്. 19  ഇനങ്ങളുമായി കിച്ചൻ സെറ്റ് ഡീലക്‌സ് കൂടിയുണ്ട്. ഡിന്നർവെയർ സെറ്റ്, ടീ പാർട്ടി സെറ്റ്, കുക്കിങ് സെറ്റ്, പാർട്ടി സെറ്റ് എന്നിവയും സാങ്കൽപ്പിക റോൾ- പ്ലേയ്ക്കു കുട്ടികളെ സഹായിക്കുന്നു.

ഡോക്ടർമാരാകാൻ ആഗ്രഹിക്കുന്ന കുട്ടികളിലെ അഭിരുചി വളർത്തുന്നതിനായി സൂപ്പർ ഡോക് പ്ലേ സെറ്റ് ഉണ്ട്. സ്റ്റെതസ്കോപ്പ്, രക്തസമ്മർദ്ദ മോണിറ്റർ, പൾസ് ഓക്‌സിമീറ്റർ, തെർമോമീറ്റർ തോക്ക്, സിറിഞ്ച് തുടങ്ങി ഡോക്ടർമാർ ഉപയോഗിക്കുന്ന നിരവധി  മെഡിക്കൽ ഉപകരണങ്ങളും ഈ സെറ്റിൽ ഉൾപ്പെടുന്നു. ക്രിയാത്മകത വർധിപ്പിക്കുക മാത്രമല്ല, കുട്ടികളിൽ സഹാനുഭൂതി, കരുണ എന്നിവ വളർത്തുന്നതിനായും ഈ കളിപ്പാട്ടങ്ങൾ സഹായിക്കുന്നു.

ഗിഗിൾസിന് കീഴിൽ, ദൈനംദിന ജോലികൾ അടിസ്ഥാനമാക്കിയുള്ള  'ഹാപ്പി ലിൽ ഹോം' സീരീസ് പ്ലേസെറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. പ്രതിദിനം ഒരു വ്യക്തി ജീവിതത്തിൽ ചെയ്യുന്ന ജോലികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അയണും ടോസ്റ്ററും മുതൽ ജ്യൂസറും വാഷിംഗ് മെഷീനും വരെ ഈ കളിപ്പാട്ട നിരയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇരിക്കുക, നിൽക്കുക, നടക്കുക, ഓടുക, ചാടുക തുടങ്ങിയ മോട്ടോർ സ്കില്ലുകൾ ഭാവനാത്മകമായ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിനായാണ് 'ഹാപ്പി ലിൽ ഹോം' സീരീസ്  കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത്.

പഠനവും വിനോദവും ഒപ്പത്തിനൊപ്പം കൊണ്ട് പോകുന്ന റോൾ-പ്ലേ കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് അവിസ്മരണീയമായ പ്ലേ ടൈം സമ്മാനിക്കും. 

Tags:
  • Mummy and Me