Monday 07 August 2023 03:14 PM IST : By സ്വന്തം ലേഖകൻ

മക്‌ഡൊണാൾഡ്‌സ് സ്‌റ്റൈൽ ആപ്പിൾ പൈ വീട്ടിൽ തയാറാക്കാം, ഇതാ റെസിപ്പി!

pie

ആപ്പിള്‍ പൈ

1.വെണ്ണ – രണ്ടു വലിയ സ്പൂൺ

2.ആപ്പിൾ – മൂന്ന്, തൊലി കളഞ്ഞു ചെറിയ കഷണങ്ങളാക്കിയത്

3.കറുവാപ്പട്ട പൊടിച്ചത് – ഒന്നര ചെറിയ സ്പൂൺ

ബ്രൗൺ ഷുഗർ – 60 ഗ്രാം

നാരങ്ങനീര് – ഒരു നാരങ്ങയുടേത്

ഉപ്പ് – കാൽ ചെറിയ സ്പൂൺ

4.കോൺഫ്ലോർ – മൂന്നു ചെറിയ സ്പൂൺ

വെള്ളം – ഒരു വലിയ സ്പൂൺ

5.പഫ് പേസ്ട്രി – ഒരു ഷീറ്റ്

6.മുട്ട – ഒന്ന്, അടിച്ചത്

7.സിന്നമൺ ഷുഗർ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙അവ്ൻ 2000 ൽ ചൂടാക്കിയിടുക.

∙പാനിൽ വെണ്ണ ചൂടാക്കി ആപ്പിൾ ചേർത്തു ഒരു മിനിറ്റു വഴറ്റുക.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേര്‍ത്തു വേവിക്കുക.

∙അപ്പിൾ വെന്തു വരുമ്പോൾ കോൺഫ്ലോർ വെള്ളത്തിൽ കലക്കിയതും ചേർത്തിളക്കി യോജിപ്പിക്കുക.

∙കുറുകി വരുമ്പോൾ വാങ്ങി തണുപ്പിക്കുക.

∙പഫ് പേസ്ട്രി നീളത്തിൽ മുറിച്ചു നടുവിലായി ഫില്ലിംങ് നിറച്ചു മടക്കി അരികുകൾ ഫോർക്കു കൊണ്ടു അമർത്തി വയ്ക്കുക.

∙നടുവിൽ കത്തികൊണ്ടു വരയണം.

∙മുകളിൽ മുട്ട അടിച്ചതു ബ്രഷ് ചെയ്തു സിന്നൺ ഷുഗർ വിതറി

അഞ്ചു മിനിറ്റു ഫ്രീസറിൽ വയ്ക്കുക.

∙ചൂടായ അവ്നിൽ വച്ചു 25–30 മിനിറ്റു ബേക്ക് ചെയ്തെടുക്കുക. ഗോൾഡൻ നിറമാകുന്നതാണു പാകം.