Monday 01 January 2024 04:21 PM IST : By സ്വന്തം ലേഖകൻ

ഞൊടിയിടയിൽ ഒരു മധുരം, തയാറാക്കൂ ബസൂന്തി!

basundiiii

ബസൂന്തി

1.പാൽ – ഒരു ലിറ്റൽ

2.കുങ്കുമപ്പൂവ് – 12–15 നാര്

3.പഞ്ചസാര – കാൽ കപ്പ്

4.കശുവണ്ടിപ്പരിപ്പ്, പൊടിയായി നുറുക്കിയത് – 2 വലിയ സ്പൂൺ

ബദാം/പിസ്ത, പൊടിയായി നുറുക്കിയത് – രണ്ടു വലിയ സ്പൂൺ‌

ഏലയ്ക്കപ്പൊടി – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒരു സോസ്പാനിൽ പാലും കുങ്കുമപ്പൂവും ചേർത്തു യോജിപ്പിച്ചു ചെറു തീയിൽ വച്ച് തിളപ്പിക്കുക.

∙തിളച്ചു തുടങ്ങുമ്പോൾ പഞ്ചസാര ചേർത്തിളക്കി വീണ്ടു തിളപ്പിക്കണം.

∙തുടരെയിളക്കി പാൽ പകുതിയായി വറ്റുമ്പോൾ നാലാമത്തെ ചേരുവ ചേർത്തിളക്കി കുറുക്കി വാങ്ങാം.

∙പിസ്തയും കുങ്കുമപ്പൂവും കൊണ്ടലങ്കരിച്ചു വിളമ്പാം.