മുട്ട മസാല
1.സവാള – ഒന്ന്
തക്കാളി – ഒന്ന്
പച്ചമുളക് – ഒന്ന്
കുരുമുളക് – ഒരു ചെറിയ സ്പൂൺ
പെരുംജീരകം – അര ചെറിയ സ്പൂൺ
കറുവാപ്പട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – ഒന്ന്
കശുവണ്ടിപ്പരിപ്പ് – അഞ്ച്
തേങ്ങ – ഒരു വലിയ സ്പൂൺ
2.എണ്ണ – ഒരു വലിയ സ്പൂൺ
3.ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – അര ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
4.ഉപ്പ് – പാകത്തിന്
കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ മിക്സിയിൽ നന്നായി അരച്ചു മാറ്റി വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി–വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും വഴറ്റുക.
∙ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന സവാള–തക്കാളി മിശ്രിതം ചേർത്തു വഴറ്റണം.
∙പച്ചമണം മാറുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙എണ്ണ തെളിയുമ്പോൾ മുട്ടയും ചേർത്തു വരട്ടി എടുക്കാം.