ഫ്രഷ് ഫ്രൂട്ട് കുറുക്ക്
1.നുറുക്കു ഗോതമ്പ് – കാൽ കപ്പ്
2.വെണ്ണ – രണ്ടു ചെറിയ സ്പൂൺ
3.ഓട്സ് – മൂന്നു വലിയ സ്പൂൺ
4.പാൽ – ഒന്നരക്കപ്പ്
5.പഞ്ചസാര – പാകത്തിന്
6.ആപ്പിൾ ചെറിയ ചതുരക്കഷണങ്ങളായി അരിഞ്ഞത് – ഒരു കപ്പ്
പഴം അരിഞ്ഞത് – ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
∙നുറുക്കു ഗോതമ്പു വൃത്തിയായി കഴുകി വാരി വയ്ക്കുക.
∙പ്രഷർ കുക്കറിൽ വെണ്ണ ചൂടാക്കി, ഗോതമ്പുനുറുക്കും ഓട്സും ചേർത്ത് ഏതാനും മിനിറ്റ് വഴറ്റുക.
∙ഇതിലേക്കു പാലും ഒരു കപ്പ് വെള്ളവും ചേര്‍ത്തിളക്കി കുക്കർ അടച്ചു വച്ച് ഇടത്തരം തീയിൽ വേവിക്കുക.
∙രണ്ടു വിസിൽ വന്നശേഷം തുറന്നു പാകത്തിനു പഞ്ചസാര ചേർത്തിളക്കി ചൂടാറിയശേഷം ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.
∙വിളമ്പുന്നതിനു തൊട്ടുമുമ്പ് ആപ്പിളും പഴവും ചേർത്തിളക്കുക.