നാൻകട്ട
1. വെണ്ണ/വനസ്പതി - ഒരു കപ്പ്
പഞ്ചസാര പൊടിച്ചത് - രണ്ടു കപ്പ്
2. മൈദ - മൂന്നു കപ്പ്
പാകം െചയ്യുന്ന വിധം
∙ വെണ്ണയും പഞ്ചസാരയും േചർത്തു മെല്ലേ തേച്ചു യോജിപ്പിക്കുക.
∙ ഇതിലേക്കു മൈദ ചേർത്ത് അധികം ബലം കൊടുക്കാതെ യോജിപ്പിച്ചു മാവു തയാറാക്കണം. മാവ് കൈയിൽ ഒട്ടിപ്പിടിക്കാത്ത പരുവമാകണം. ഒട്ടിപ്പിടിക്കുന്നുണ്ടെങ്കിൽ അൽപം മൈദ വിതറിക്കൊടുത്താൽ മതിയാകും.
∙ ചെറിയ ഉരുളകളാക്കി ബേക്കിങ് ട്രേയിൽ വച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു ബേക്ക് ചെയ്യുക.