Thursday 28 December 2023 11:53 AM IST : By സ്വന്തം ലേഖകൻ

ചൂടു ചായയ്ക്കൊപ്പം കഴിക്കാൻ രുചിയൂറും സ്വീറ്റ് കോൺ വട, ഈസി റെസിപ്പി!

sweet corn vada

സ്വീറ്റ് കോൺ വട

1.കടലപ്പരിപ്പ് – ഒരു കപ്പ്, കുതിർത്തത്

2.സ്വീറ്റ് കോൺ – രണ്ടു കപ്പ്

3.വറ്റൽമുളക് – രണ്ട്

ജീരകം – അര ചെറിയ സ്പൂൺ

4.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി – അരയിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

മല്ലിയില – ഒരു പിടി

ഉപ്പ് – പാകത്തിന്

5.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙കടലപ്പരിപ്പ് പാകത്തിനു വെള്ളത്തിൽ എട്ടുമണിക്കൂർ കുതിർത്തു ഊറ്റി വയ്ക്കുക.

∙ഒന്നരക്കപ്പ് സ്വീറ്റ് കോണും മുക്കാല്‍ കപ്പ് കുതിർത്ത കടലപ്പരിപ്പും മൂന്നാമത്തെ ചേരുവയും മിക്സിയിൽ തരുതരുപ്പായി അരച്ചെടുക്കണം.

∙ഇതിലേക്കു നാലാമത്തെ ചേരുവയും ബാക്കിയുള്ള സ്വീറ്റ് കോണും കടലപ്പരിപ്പും ചേർത്തു നന്നായി യോജിപ്പിക്കണം.

∙ഇതിൽ നിന്നും ഒരോ ഉരുള വീതം എടുത്ത് വടയുടെ ആകൃതിയിൽ ആക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക.