1. എണ്ണ – രണ്ടു വലിയ സ്പൂൺ
നെയ്യ് – നാലു വലിയ സ്പൂൺ
2. പഞ്ചസാര – ഒരു വലിയ സ്പൂൺ
3. സവാള പൊടിയായി അരിഞ്ഞത്– ഒന്നേകാൽ കപ്പ്
4. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – നാലു വലിയ സ്പൂൺ
മല്ലിയില അരിഞ്ഞത് – മുക്കാൽ കപ്പ്
കാപ്സിക്കം പൊടിയായി അരിഞ്ഞത്– മുക്കാൽ കപ്പ്
5. മഞ്ഞൾപ്പൊടി – ഒരു െചറിയ സ്പൂൺ
മുളകുപൊടി – ഒരു െചറിയ സ്പൂൺ
6. ചിക്കൻ കഷണങ്ങളാക്കിയത് –ഒരു കിലോ
ഉപ്പ് – പാകത്തിന്
7. തക്കാളി പൊടിയായി അരിഞ്ഞത് – ഒന്നേകാൽ കപ്പ്
8. വെള്ളം – രണ്ടു കപ്പ്
നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ
9. ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
10. ചെറിയ ഉരുളക്കിഴങ്ങ് – അരക്കിലോ, തൊലി കളഞ്ഞു വേവിച്ച് ഉപ്പും മുളകുപൊടിയും മഞ്ഞൾപ്പൊടിയും പുരട്ടി എണ്ണയിൽ വറുത്തു കോരിയത്
11. മുട്ട പുഴുങ്ങിയത് – രണ്ട്
പാകം െചയ്യുന്ന വിധം
∙ എണ്ണയും നെയ്യും ചൂടാക്കി പഞ്ചസാര ചേർത്തു ബ്രൗൺ നിറമാകുമ്പോൾ സവാള ചേർത്തു വഴറ്റണം.
∙ ബ്രൗൺ നിറമായിത്തുടങ്ങുമ്പോൾ നാലാമത്തെ േചരുവ ചേർത്തു നന്നായി വഴറ്റുക. ഇതിലേക്കു മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തിളക്കി പച്ചമണം മാറുമ്പോള് ചിക്കനും ഉപ്പും േചർത്തു നന്നായി വഴറ്റണം.
∙ ഗ്രേവി കുറുകി വരുമ്പോൾ തക്കാളി ചേർത്തു വഴറ്റി വെള്ളം വറ്റിക്കുക. ഇതിൽ വെള്ളവും നാരങ്ങാനീരും േചർത്തിളക്കി അടച്ചു വച്ചു വേവിക്കണം.
∙ വെന്ത ശേഷം ഗരംമസാലപ്പൊടി വിതറി ഗ്രേവി കുറുകി, ചിക്കൻ വേവുമ്പോൾ ഉരുളക്കിഴങ്ങു വറുത്തതും ചേർത്തിളക്കുക.
∙ മുട്ട പുഴുങ്ങിയതു ഗ്രേറ്റ് ചെയ്തതു കൊണ്ട് അലങ്കരിക്കുക.
∙ചൂടോടെ നെയ്യ്ച്ചോറിനോ പുലാവിനോ ഒപ്പം വിളമ്പാം.