Thursday 07 March 2024 11:36 AM IST

കൊതിപ്പിക്കും രുചിയിൽ തയാറാക്കാം ബീഫ് ഡ്രൈ ഫ്രൈ!

Liz Emmanuel

Sub Editor

bdffff

ബീഫ് ഡ്രൈ ഫ്രൈ

1.ബീഫ് – അരക്കിലോ

2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.കോൺഫ്‌ളോർ – അരക്കപ്പ്

വിനാഗിരി – അര ചെറിയ സ്പൂൺ

സോയ സോസ് – അര വലിയ സ്പൂൺ

വറ്റൽമുളകു ചതച്ചത് – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഗരംമസാല പൊടി – അര ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

ബീഫ് സ്‌റ്റോക്ക് – അരക്കപ്പ്

4.എണ്ണ – വറുക്കാൻ ആവശ്യത്തിന്

5.കറിവേപ്പില – ഒരു തണ്ട്

പച്ചമുളക് – നാല്, നീളത്തിൽ അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ബീഫ് രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചു നീളത്തിൽ അരിഞ്ഞു വയ്ക്കുക.

∙മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു മാവു തയാറാക്കി ബീഫ് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കണം. ബീഫിൽ മാവു നന്നായി പൊതിഞ്ഞിരിക്കണം.

∙പാനിൽ എണ്ണ ചൂടാക്കി ബീഫ് കഷണങ്ങൾ ചേർത്തു തിരിച്ചും മറിച്ചുമിട്ടു വറുത്തു കോരാം.

∙ഇതേ എണ്ണയിൽ കറിവേപ്പിലയും പച്ചമുളകും വറുത്തു കോരി ബീഫിന്റെ മുകളിൽ വിതറി ചൂടോടെ വിളമ്പാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes