Saturday 30 April 2022 02:55 PM IST : By സ്വന്തം ലേഖകൻ

പോഷകവും ആദായവുമേകും പാവൽ; നല്ല വിളവ് കിട്ടാൻ പാവലിനു വേണം ശ്രദ്ധയും പരിപാലനവും

bitter-gaurd5534

തുടർച്ചയായി വിളവെടുക്കാമെന്നതാണ് പാവലിന്റെ പ്രത്യേകത. മേയ് – ഓഗസ്റ്റ്, സെപ്റ്റംബർ – ഡിസംബർ, ജനുവരി – മാർച്ച് ഈ കാലങ്ങളിൽ പാവൽ നടാം. വെള്ള നിറത്തിലെ പ്രീതി, പ്രിയങ്ക, പച്ച നിറത്തിലുള്ള പ്രിയ തുടങ്ങിയ ഇനങ്ങൾ നല്ലതാണ്. ചാക്കിൽ നട്ടോ പറമ്പിൽ തടമെടുത്തോ കൂനയെടുത്തോ കൃഷി ചെയ്യാം.

രണ്ട് ശതമാനം സ്യൂഡോമോണാസ് ലായനിയിൽ ആറ് മണിക്കൂർ കുതിർത്ത വിത്തുകൾ നനഞ്ഞ കോട്ടൻ തുണിയിൽ പൊതിഞ്ഞ് വയ്ക്കുക. മുള വരുമ്പോൾ    ഒാരോ തടത്തിലും രണ്ട് – മൂന്ന് വിത്തുകൾ പാകണം. നടുന്നതിന് മുൻപ് തടത്തിൽ ഓരോ പിടി എല്ലുപൊടിയും ചാണകപ്പൊടിയും വീതം ഇട്ട് നന്നായി മണ്ണിളക്കുക. വള്ളി പടർന്നു തുടങ്ങുമ്പോൾ കമ്പുകൾ കുത്തി പടരാനുള്ള സൗകര്യമൊരുക്കണം. ആഴ്ചയിലൊരിക്കൽ ജൈവ സ്ലറി ( ജൈ വ വസ്തുക്കൾ പുളിപ്പിച്ചത്) ഒഴിക്കുന്നത് സമൃദ്ധമായി കായ്കളുണ്ടാകാൻ സഹായിക്കും.

നൂറ് ഗ്രാം കടലപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, 200 ഗ്രാം എല്ലുപൊടി, ഒരു പിടി ചാരം എന്നിവ പത്ത് ലീറ്റർ വെള്ളമൊഴിച്ച് നാല് – അഞ്ച് ദിവസം പുളിപ്പിച്ച ശേഷം ദിവസവും ഇളക്കണം. ഇതിന്റെ തെളി നാല് ഇരട്ടി വെള്ളം ചേർത്തത് ഒരു ലീറ്റർ  വീതം ഓേരാ തടത്തിലും ഒഴിക്കാം.

ആഴ്ചയിലൊരിക്കൽ സ്യൂേഡാമോണസ് ഒഴിക്കുകയും തളിക്കുകയും ചെയ്താൽ കുമിൾ, ബാക്ടീരിയ രോഗങ്ങൾ‍ തടയാം. ഓരോ ആഴ്ചയിലും ആവണക്കെണ്ണ, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കായീച്ച, നീരൂറ്റിക്കുടിക്കുന്ന പ്രാണികൾ ഇവയെ നിയന്ത്രിക്കാം.

-കെ. പി. ഗംഗാദേവി,െഡപ്യൂട്ടി മാനേജർ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്, പ്രമോഷൻ കൗൺസിൽ കേരളം, പാലക്കാട്

Tags:
  • Vanitha Veedu