Saturday 23 July 2022 03:07 PM IST : By സ്വന്തം ലേഖകൻ

നിത്യവും കായ്ക്കും നിത്യവഴുതന; ഒരു ചെടി വീട്ടിലുണ്ടെങ്കിൽ ആറു മാസം വരെ വിളവെടുക്കാം, അറിയേണ്ടതെല്ലാം

nithya-vazhuthana334 കെ. പി. ഗംഗാദേവി,െഡപ്യൂട്ടി മാനേജർ , വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളം, പാലക്കാട്

എല്ലാ കാലാവസ്ഥയിലും നന്നായി വളരുന്ന വിളയാണ് എന്നതാണ് നിത്യവഴുതനയുടെ പ്ലസ്. കാര്യമായ പരിചരണമൊന്നുമില്ലാതെ എളുപ്പം അടുക്കളത്തോട്ടത്തിൽ വളർത്താം. 

∙ വിത്താണ് നടാൻ ഉപയോഗിക്കുന്നത്. വള്ളിച്ചെടിയായി വളരുന്ന ഈ വിളയ്ക്ക് പടർന്നു കയറാനുള്ള സൗകര്യം ഏർപ്പെടുത്തണം. പോഷകസമൃദ്ധമായ നിത്യവഴുതനയുടെ ഒരു ചെടി വീട്ടിലുണ്ടെങ്കിൽ ആറ് മാസം വരെ വിളവെടുക്കാം.  

∙ ഗ്രാമ്പൂവിന്റെ ആകൃതിയിലുള്ള കായകൾ നീളം കൂടിയതും കുറഞ്ഞതുമായി രണ്ടു തരമുണ്ട്. കായകളുടെ രൂപസാദൃശ്യം കൊണ്ട് ക്ലോവ് ബീൻ എന്നും നിത്യവഴുതന അറിയപ്പെടുന്നു. ഇളംകായകളാണ് പാകം െചയ്യാൻ നല്ലത്. 

∙ ഗ്രോബാഗിൽ കരിയില ഇട്ട ശേഷം മണ്ണ്, മണൽ, ചാണകപ്പൊടി, അൽപം ചകിരിച്ചോറ് എന്നിവ കലർത്തിയ മിശ്രിതം നിറയ്ക്കുക. വിത്ത് നേരിട്ടോ തൈകളാക്കിയോ നടാം.  

∙ വെള്ളീച്ച, ചാഴി എന്നിവ ചെടിയിൽ കാണാറുണ്ടെങ്കിലും വിളവിനെ ബാധിക്കാറില്ല. കീടങ്ങൾക്കെതിരെ വേപ്പെണ്ണ എമൽഷനും രോഗങ്ങൾക്കെതിരെ സ്യൂഡോമോണാസും ഉപയോഗിക്കാം. 

∙ വളമായി ജൈവസ്ലറി ഉപയോഗിച്ചാൽ ചെടി കരുത്തോടെ വളരും.

Tags:
  • Vanitha Veedu