Friday 15 September 2023 03:49 PM IST : By സ്വന്തം ലേഖകൻ

‘കാത്സ്യം, മൾട്ടി വൈറ്റമിൻ എന്നിവ അടങ്ങിയ തുള്ളി മരുന്നുകൾ നല്‍കാം’; മുയലുകളെ ഇണ ചേർക്കുമ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

rabbit6688h

പെട്ടെന്ന് പ്രജനനം നടത്താൻ കഴിവുള്ള ജീവികളാണ് മുയലുകൾ. 

∙ മുയലുകളെ ആറു മാസം കഴിയാതെ ഇണ ചേർക്കരുത്. ഒരേ ശരീര വലിപ്പമുള്ള ബ്രീഡുകളെ വേണം ഇണ ചേർക്കാൻ.

∙ പെൺ മുയൽ സ്വന്തം കൂട്ടിൽ ടെറിറ്റോറിയൽ ആക്രമണ സ്വഭാവം കാണിക്കുന്നവരായതിനാൽ ഇണ ചേർക്കാനായി പെൺ മുയലിനെ ആൺ മുയലിന്റെ കൂട്ടിൽ ഇടുകയാണ് അനുയോജ്യം. കമ്പി കൊണ്ടുള്ള കൂടുകളേക്കാൾ മരം കൊണ്ടുള്ള കൂടുകളാണ് ഇണ ചേർക്കാൻ നല്ലത്.

∙ ഇണ ചേരുന്ന തീയതിയും പ്രസവം പ്രതീക്ഷിക്കുന്ന തീയതിയും രേഖപ്പെടുത്തുക. ശരാശരി ഒരു മാസമാണു മുയലുകളുടെ ഗർഭകാലം. പ്രസവതീയതിക്ക് ഒന്നോ രണ്ടോ ആഴ്ചകൾക്കു മുൻപ് മുതൽ കാത്സ്യം, മൾട്ടി വൈറ്റമിൻ എന്നിവ അടങ്ങിയ തുള്ളി മരുന്നുകൾ കൊടുത്തു തുടങ്ങിയാൽ പ്രസവ ശേഷം പാൽ വർധനവ് ഉണ്ടാകും. 

∙ ഇണ ചേർന്നു കൃത്യം 25 ദിവസം തികയുമ്പോൾ പ്രസവിക്കാൻ ആവശ്യമായ നെസ്റ്റ് ബോക്സ് തയാറാക്കുക. 

∙ വൃത്തിയുള്ള, മുകൾ ഭാഗം തുറസ്സായ ,വലിപ്പമുള്ള ഒരു കാർഡ് ബോർഡ് ബോക്സിൽ ഉണങ്ങിയ ചകിരിയും കോട്ടൻ തുണിക്കഷണങ്ങളും ഇട്ടു മെത്ത പോലെ ഒരുക്കാം.

∙ പ്രസവശേഷം പരിപാലനം അമ്മ ഏറ്റെടുക്കുമെങ്കിലും എല്ലാ കുഞ്ഞുങ്ങളും പാൽ കുടിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

കടപ്പാട്: ഡോ.അബ്ദുൾ ലത്തീഫ് .കെ, എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ,  വെറ്ററിനറി സർജൻ

Tags:
  • Vanitha Veedu