Thursday 23 April 2020 02:21 PM IST

ലോക്ക് ഡൗൺ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം; വീഡിയോയുമായി കാർമ്മൽ കോളജിലെ അധ്യാപകർ

Tency Jacob

Sub Editor

engteachers334

ലോക്ക് ഡൗൺ സമയത്തെ പഴിക്കാതെ എന്തെല്ലാം തരത്തിൽ ഉപയോഗപ്രദമായി വിനിയോഗിക്കാം എന്ന് പറയുന്ന വിഡിയോ നിർമ്മിച്ച് കാർമ്മൽ കോളജിലെ ഒരു കൂട്ടം വനിതാ അധ്യാപകർ മാതൃകയാവുകയാണ്. കാർമ്മൽ കോളജ് ഇംഗ്ലീഷ് വിഭാഗത്തിലെ പതിനൊന്ന് അധ്യാപകർ ചേർന്ന് ലോക് ഡൗൺ സമയത്ത് സ്വന്തം വീട്ടിലിരുന്ന് വിവിധ ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിന്റെ നേർചിത്രമാണ് ഈ വിഡിയോ. വായന, പാചകം, ഉദ്യാന പരിപാലനം, പച്ചക്കറി കൃഷി , ചിത്രരചന, സംഗീതം, കളികൾ തുടങ്ങി പല തരത്തിലുള്ള വഴികളിലൂടെ ഈ സമയവും നന്നായി വിനിയോഗിക്കാമെന്ന് ഇവർ പറഞ്ഞു വെക്കുന്നു.

"അമിതാഭ് ബച്ചനും മമ്മൂട്ടിയും മോഹൻലാലും അഭിനയിച്ച ലോക് ഡൗൺ കാലത്തെ വീഡിയോ ആണ് ഞങ്ങൾക്ക് പ്രചോദനം ആയത്. അതിൽ നിന്ന് വ്യത്യസ്തമായി ഞങ്ങളെല്ലാം അടുത്തടുത്ത് താമസിക്കുന്ന ഒരു പ്രതീതി കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്." –വിഡിയോ തയ്യാറാക്കിയ കീർത്തി സോഫിയ അതിനു പിന്നിലുള്ള വഴികളെക്കുറിച്ച് പറഞ്ഞു തുടങ്ങി.

6555677

"ഞങ്ങളാരും മുൻപ് അഭിനയിച്ചിട്ടുള്ളവരോ പ്രാഗത്ഭ്യം നേടിയവരോ അല്ല. ഈ സമയം എങ്ങനെ ഫലപ്രദമായി വിനിയോഗിച്ചു എന്ന് കാണിക്കുന്ന ഒരു ചെറിയ വീഡിയോ എടുക്കണമെന്നായിരുന്നു തീരുമാനിച്ചത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, തൃശ്ശൂര്, മസ്കറ്റ് എന്നീ വിവധസ്ഥലങ്ങളിൽ ഷൂട്ട് ചെയ്ത രംഗങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാവരും അവരവരുടെ വീടുകളിലിരുന്നാണ് ചെയ്തിരിക്കുന്നത്.

ഞങ്ങളിൽ പലരുടെയും മക്കളും ഇതിൽ അഭിനയിച്ചിട്ടുണ്ട്. മാതാപിതാക്കളോ ഭർത്താക്കന്മാരോക്കെയാണ് വിഡിയോ എടുക്കാൻ സഹായിച്ചത്. പുറമേ നിന്ന് ആരുടെയും സഹായം എടുത്തിട്ടില്ല. മേരി ഷാരോൺ എന്ന ടീച്ചറുടെയാണ്‌ ഐഡിയ. ലക്ഷ്മി സലിം, പ്രെറ്റി ജോൺ, ലിൻഡ, ഹിമ ഹാരി, അപർണ, പ്രിംസി, ബ്ലെസ്സി, ഇമ മരിയ, അനു ഫിൽഡ എന്നിവരാണ് വീഡിയോയിൽ അഭിനയിച്ച മറ്റു അധ്യാപകർ. കണ്ടവരെല്ലാം നല്ലതു പറഞ്ഞപ്പോൾ സന്തോഷം."– കീർത്തി പറഞ്ഞു.

Tags:
  • Spotlight