Monday 21 October 2019 11:02 AM IST : By സ്വന്തം ലേഖകൻ

അവരൊക്കെ എത്ര സുന്ദരികളാ, നിന്റെ ശരീരം എന്താ ഇങ്ങനെ NH 47 പോലെ; ചങ്കുപൊള്ളിച്ച് ഭർത്താവിന്റെ കമന്റ്; കുറിപ്പ്

body

അംഗലാവണ്യങ്ങൾക്കും ആകാരഭംഗിക്കും ദാമ്പത്യത്തിൽ എന്താണ് സ്ഥാനം? അംഗലാവണ്യം ഇല്ലാത്തതിന്റെ പേരില്‍ ഭർത്താവിന്റെ കുത്തുവാക്കുകൾ കേൾക്കേണ്ടി വന്ന യുവതിയുടെ അനുഭവം പങ്കുവയ്ക്കുകയാണ് കൗൺസലറും ക്ലിനിക്കൽ സൈക്കളജിസ്റ്റുമായ കല മോഹൻ. സ്നേഹിക്കുന്ന പുരുഷന്റെ നോട്ടം പോലും മറ്റൊരു സ്ത്രീയുടെ മേൽ പതിയുന്നത് സഹിക്കില്ലെന്നിരിക്കെ മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തുന്നത് അസഹനീയമാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. മറ്റു സ്ത്രീകളുമായി ഭാര്യയെ താരതമ്യപ്പെടുത്തുന്നത് പെൺമനസിനെ ആഴത്തിൽ മുറിവേൽപ്പിക്കുമെന്നും കല മോഹന്‍ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ശരപഞ്ജരം എന്ന പഴയ സിനിമയിലെ ഒരു രംഗം തമാശയിൽ സ്ത്രീ സൗഹൃദങ്ങളിൽ പങ്ക് വെക്കാറുണ്ട്..
കുതിരക്കാരന്റെ ശരീരം നോക്കി ആസ്വദിക്കുന്ന വീട്ടമ്മയുടെ കഥാപാത്രത്തെ പറ്റി.. !
സിനിമയിൽ അത്തരം രംഗങ്ങൾ ഉണ്ടാകാറുണ്ട് എങ്കിലും,യഥാർത്ഥത്തിൽ പെണ്ണുങ്ങൾ, പുരുഷനിലേയ്ക്ക് അടുക്കുമ്പോൾ അവന്റെ ശരീരം പ്രധാനമായി കാണുന്നില്ല എന്നതാണ് വാസ്തവം..
കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകളുടെ കാര്യമാണ് പറയുന്നത്..

സ്നേഹം, പ്രേമം, കാമം ഇങ്ങനെ ഒരു ഒഴുക്ക്.. അതാണവരുടെ ഒരു രീതി..
ഇഷ്‌ടപ്പെട്ട പുരുഷന്റെ ശരീരം അവൾക്കു സ്വർഗ്ഗം ആണ്..
അതിലെ കുറവുകൾ അവൾ കാണുന്നില്ല..
അല്ലേൽ, അവൾ അതിൽ ഗൗരവം കണ്ടെത്താതെ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ ശ്രമിക്കും..

എന്തിനാണ് ഈ എഴുത്ത് എന്ന് വെച്ചാൽ, ഏറെ സങ്കടത്തോടെ മുന്നിൽ ഇരുന്നു കരയാറുള്ള ചില സ്ത്രീകൾ..

അവർ പറയുന്നത് ഒരേ പരാതി ആണ്..

"" ഭാര്തതാവിനു കൊടുക്കേണ്ടത് കൊടുക്കണം.. അവൻ വേറെ പെണ്ണിനെ തേടി പോയി എന്നും പറഞ്ഞു കരഞ്ഞിട്ട് കാര്യമുണ്ടോ ""
ഈ ചോദ്യം ഭാര്യ നേരിടേണ്ടി വരുന്ന സാഹചര്യം ഊഹിക്കാമല്ലോ.. !

"" ശരീരം തീരെ ഇല്ല എന്ന കളിയാക്കൽ സഹിക്കാം മാഡം..
പക്ഷെ, എന്റെ കസിൻ പെൺകുട്ടികളിൽ ചിലരുടെ രൂപലാവണ്യം അങ്ങേരു എനിക്കു ചൂണ്ടി കാണിച്ചു പരാതി പറയും..
ഒരേ കുടുംബത്തിൽ ആയിട്ട് നീ എന്താ ഇങ്ങനെ NH 47 പോലെ എന്ന് !
എന്റെ മാനസികാവസ്ഥ ഊഹിക്കാമല്ലോ !

സത്യത്തിൽ ഇപ്പോൾ എനിക്കു അദ്ദേഹം തൊടുമ്പോൾ മരവിപ്പാണ്..

ഇതൊരു ഒറ്റപെട്ട പ്രശ്നം അല്ല..
സ്നേഹിക്കുന്ന പുരുഷന്റെ നോട്ടം പോലും മറ്റൊരു സ്ത്രീയുടെ മേൽ പതിയുന്നത് സഹിക്കില്ല..
അപ്പോഴാണ്, കിടപ്പറയിൽ തന്റെ ശരീരം ഉപയോഗിക്കുന്ന ഭാര്തതാവിന്റെ മനസ്സിൽ ആ നേരം മറ്റു പലരും എന്ന തിരിച്ചറിവ്..
ഒരുപക്ഷെ, ഒരു തമാശ ആകാം പുരുഷൻ ഉദേശിച്ചത്‌..
പക്ഷെ, പെണ്ണിന്റെ മനസ്സിൽ അതെത്ര ആഴത്തിൽ മുറിവേൽക്കും,അവൾ എത്ര അപമാനിത ആകും എന്നവൻ ചിന്തിക്കുന്നുണ്ടാകില്ല..

അവളുടെ അവകാശത്തെ നിഷേധിക്കുന്ന പോലെ ആ മനസ്സ് നീറും..
ഭാര്യയുടെ സ്വസ്ഥമായ മനസികാവസ്ഥയ്ക്കു ഭംഗം വരുത്തും..
ഭാര്തതാവ്‌ പൂർണ്ണമായും തന്റേതല്ല എന്ന പേടി കൂടും..

തുറന്നു ചർച്ച ചെയ്യാൻ പറ്റാതെ ഭാരമേറിയ ഒരടപ്പു പോലെ സംഘർഷം മുഴുവൻ ഉള്ളിൽ ഒതുക്കി അവൾ നിരന്തരമായ തലവേദനയ്ക്ക് അടിമപ്പെടുന്നു..
രാത്രിയായാൽ അവൾക്കു തലവേദന ആണെന്ന് പരാതി ആണിനും ഉണ്ടല്ലോ..

അടുത്ത സ്ത്രീയുടെ വാക്കുകൾ :
പ്രശ്നം ചെറുതാണോ വലുതാണോ എന്നറിയില്ല..
ഭാര്തതാവിന്റെ മൊബൈലിൽ സെർച്ച്‌ ഹിസ്റ്ററിയിൽ,
മോശമായ site കാണുന്നു എന്ന് കണ്ടു..
അതിൽ പലതും വൈകല്യങ്ങൾ ആണ്..
ചിന്തകൾ ഒരിടത്തും നില്കുന്നില്ല..
ശ്രദ്ധ ചിതറി പോകുന്നു..
അത് കാരണം, ഓഫീസിൽ ജോലി കുഴയുന്നു..
എന്റെ തൂങ്ങിയ വയറും ശരീരവും മടുത്തു, അതൊക്കെ വീണ്ടെടുക്കണം എന്നദ്ദേഹം പലപ്പോഴായി പറയുന്നു..

ഇതേ പ്രശ്നം അരിശത്തോടെ മറ്റൊരു പെണ്ണ് അവതരിപ്പിച്ചു..
കുറ്റം പറയാൻ തുടങ്ങിയാൽ അങ്ങേരു പോയി തൂങ്ങി ചാവും..

അതേ, സ്ത്രീകൾക്ക് അത് വിലക്കുള്ള കാര്യമാണ്..
ഭാര്തതാവിന്റെ ശരീരമോ അവന്റെ ലൈംഗികതയോ അവൾ കുറവ് കാണാൻ പാടില്ല..
പറഞ്ഞാൽ പിന്നെ മുന്നോട്ട് ജീവിതം ഉണ്ടാകുമോ എന്നും അറിയില്ല.. !

പക്ഷെ, പുരുഷന് അതിനവകാശമുണ്ട്.. അതിന്റെ ഫലമോ?
ഭാര്യ തൊട്ടടുത്തു കിടപ്പുണ്ട്..
പക്ഷെ, എത്ര അകലത്തിൽ.. !
സ്ത്രീ ലൈംഗികതയെ സംബന്ധിച്ചു ഏറ്റവും വലിയ കാര്യമാണ് അവളുടെ ശരീരത്തെ ആസ്വദിക്കുന്ന പുരുഷൻ..
അവന്റെ കണ്ണിലെ കൊതിയിൽ ആണവളുടെ രതി പൂർണ്ണമാകുന്നത്..

Tags:
  • Relationship