Tuesday 15 October 2019 10:50 AM IST : By സ്വന്തം ലേഖകൻ

ഓൺലൈനിൽ ഓര്‍ഡര്‍ ചെയ്തത് മയിൽ ആകൃതിയിലുള്ള കേക്ക്; കിട്ടിയത് വിചിത്ര പക്ഷി രൂപം! വൈറൽ

peacock-cake445

ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തി പറ്റിക്കപ്പെടുന്നവർ നിരവധിയാണ്. കഴിഞ്ഞ ദിവസം ഒരു ഭീമൻ അബദ്ധം പറ്റിയത് ജോർജിയ സ്വദേശിനി റീന ഡേവിസിന്. ഓൺലൈനിൽ മയിലിന്റെ ആകൃതിയിലുള്ള മനോഹരമായ കേക്ക് കണ്ട് ഇഷ്ടപ്പെട്ട് ഓർഡർ ചെയ്യുകയായിരുന്നു റീന. സുഹൃത്തിന്റെ വിവാഹാഘോഷത്തിന് വേണ്ടിയാണ് മയിൽ കേക്ക് ഓൺലൈനിൽ ഓർഡർ ചെയ്തത്. 

ഏകദേശം 21,500 രൂപയായിരുന്നു (300 ഡോളർ) കേക്കിന്റെ വില. കൃത്യസമയത്തു തന്നെ ഡെലിവറിയായി. എന്നാൽ പെട്ടി തുറന്നു നോക്കിയ റീന ശരിക്കും ഞെട്ടിപ്പോയി. മയിലിനു പകരം വിചിത്ര ആകൃതിയിലുള്ള ഒരു പക്ഷി രൂപം. ഒട്ടും പെർഫക്ഷൻ ഇല്ലാതെയുള്ള കേക്ക് കണ്ടാൽ ആർക്കും ചിരിവരും. സംഭവം പരാതിപ്പെട്ടപ്പോൾ പണം തിരികെ നൽകാനാവില്ല എന്നാണ് നിർമാതാക്കൾ മറുപടി നൽകിയത്.  

റീനയുടെ ബന്ധു അന്നെറ്റ് ഡേവിസ് ഹിൽ ആണ് തങ്ങൾക്ക് സംഭവിച്ച അബദ്ധം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. അന്നറ്റിന്റെ പോസ്റ്റ് ഏറ്റെടുത്ത ആളുകൾ നിരവധി രസകരമായ കമന്റുകൾ രേഖപ്പെടുത്തി. ഇത് പുതിയ ഒരിനം പക്ഷിയാകാം, അതല്ല, ഫ്രീസറിൽ ഇരുന്ന് മയിൽ ചത്തു പോയതാകാം എന്നിങ്ങനെ പോകുന്നു രസികൻ കമന്റുകൾ. 

peaco9866t
Tags:
  • Spotlight
  • Social Media Viral