‘തൊട്ടടുത്തുണ്ടായിട്ടും ഒന്നുകാണാൻ സാധിക്കുന്നില്ല..’- മകൾ പിറന്ന വലിയ സന്തോഷത്തിനൊപ്പം ലോക്ഡൗൺ കാരണം കുഞ്ഞിനെ കാണാൻ സാധിക്കാത്തതിന്റെ വിഷമം പങ്കുവയ്ക്കുകയാണ് ശിഹാബ് പൂക്കോട്ടൂർ. യൂട്യൂബ് വിഡിയോയിലൂടെയാണ് മോട്ടിവേഷൻ സ്പീക്കറും ട്രെയിനറുമായ ശിഹാബ് മകൾ പിറന്ന സന്തോഷം അറിയിച്ചത്. ശിഹാബിന് ജന്മനാ കൈകാലുകളില്ല. പ്രതിസന്ധികളെ അതിജീവിച്ച് മോട്ടിവേഷൻ വിഡിയോകളെടുക്കുന്ന ശിഹാബിന് ഒട്ടേറെ ആരാധകരുണ്ട്.
"ലോകം മഹാമാരിയെ നേരിടുന്ന സമയത്ത് ഒട്ടും പ്രസക്തമായ വിഷയമല്ല പറയുന്നതെന്ന് അറിയാം, എന്നാലും ജീവിതത്തിൽ കാത്തിരുന്ന് കിട്ടിയ സന്തോഷം നിങ്ങളോട് പങ്കുവയ്ക്കാതിരിക്കാനാകുന്നില്ല. ലോക്ഡൗൺ വിലക്ക് കാരണം ആശുപത്രിയിലുള്ള ഭാര്യയെയും കുഞ്ഞിനെയും കാണാനാകില്ല. മകളുടെ ഒരു ഫോട്ടോ മാത്രമാണ് കയ്യിലുള്ളത്. ആമി എന്നാണ് മകളുടെ പേര്. ഈ സമയവും കടന്നുപോകും, നല്ല സന്തോഷമുള്ള ദിവസങ്ങൾ എല്ലാവർക്കും ഉണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നു."- ശിഹാബ് പറയുന്നു. വിഡിയോ കാണാം;