Wednesday 24 April 2024 04:18 PM IST : By സ്വന്തം ലേഖകൻ

കാഴ്ചയിൽ മാത്രമേ കുട്ടിത്തമുള്ളൂ; വാക്കിലും മൈക്ക് പിടിക്കുന്ന രീതിയിലുമെല്ലാം യാസീന്‍ പക്കാ പ്രൊഫഷണല്‍! താരമായി പന്ത്രണ്ടുകാരന്‍

yaseen667

ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കു വേണ്ടി മൈക്കിൽ അനൗൺസ്മെന്റ് നടത്തുന്ന പന്ത്രണ്ടു വയസുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. മലപ്പുറം വാണിയമ്പലം ജി എച്ച്എസ്എസിലെ ഏഴാം ക്ലാസുകാരനായ യാസീനാണ് ഈ കൊച്ചു മിടുക്കന്‍. കാഴ്ചയിൽ മാത്രമേ യാസീന് കുട്ടിത്തമുള്ളൂ, വാക്കിലും മൈക്ക് പിടിക്കുന്ന രീതിയിലുമെല്ലാം പക്കാ പ്രൊഫഷണലാണ്.

ശാന്തിനഗർ സ്വദേശി വലിയപറമ്പ് ജാഫർ- ആസിദ ദമ്പതികളുടെ ഏക മകനാണ്. യാസീൻ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാണ്  അനൗസ്മെന്റിനോടുള്ള ഇഷ്ടം ആരംഭിക്കുന്നത്. യൂട്യൂബിൽ നോക്കിയാണ് മൈക്കിൽ പറയാനുള്ള വിഷയങ്ങൾ യാസീൻ തയാറാക്കുന്നത്. രാഹുൽ ഗാന്ധിയെ നേരിട്ട് കാണുക, ഒപ്പം ഒരു സെൽഫി എടുക്കുക എന്നതാണ് മുഹമ്മദ് യാസീന്റെ ഏറ്റവും വലിയ സ്വപ്നം. 

Tags:
  • Spotlight