ബോളിവുഡ് താരം അമിതാഭ് ബച്ചനെ മുംബൈ കോലില ബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ആശുപത്രി വൃത്തങ്ങള്‍ ഉടന്‍ ബച്ചന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം നാഗ് അശ്വന് സംവിധാനം ചെയ്യുന്ന സിനിമയുടെ വിശേഷങ്ങള്‍ ബച്ചന് പങ്കുവച്ചിരുന്നു. പ്രഭാസ്, ദീപിക പദുക്കോണ്‍, കമല്ഹാസന്, ദിഷാ പഠാണി, അന്ന ബെന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.