തെന്നിന്ത്യൻ സിനിമാലോകവും ആരാധകരും ആകാംക്ഷയോടെ ഉറ്റുനോക്കിയ വിവാഹമായിരുന്നു ആര്യ–സയേഷ ജോഡികളുടേത്. സോഷ്യൽ മീഡിയ അടക്കം ആഘോഷമാക്കിയ വിവാഹമേളത്തിനു ശേഷം ചെന്നൈയിൽ ഈ സ്വപ്നജോഡികളുടെ വിവാഹ സത്കാരവും നടന്നിരിക്കുകയാണ്. സാരിയിൽ അതിസുന്ദരിയായി സയേഷ എത്തിയപ്പോൾ സ്യൂട്ടിൽ പ്രൗഢിയോടെയാണ് ആര്യ പ്രത്യക്ഷപ്പെട്ടത്.
തമിഴ് സിനിമാരംഗത്തെ പ്രമുഖർ വിരുന്നിനെത്തി. സംവിധായകൻ എ.എൽ. വിജയ്, ഭരത്, ശാന്തനു തുടങ്ങിയവർ ദമ്പതികൾക്ക് ആശംസകൾ അർപ്പിക്കാനെത്തി.
മാര്‍ച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വച്ചായിരുന്നു താരവിവാഹം. വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.
വിവാഹത്തിന് മുന്നോടിയായി മാര്‍ച്ച് 9 ന് സംഗീത് ചടങ്ങുകള്‍ നടത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ആദിത്യ പഞ്ജോലി, സൂരജ് പഞ്ജോലി, അഞ്ജൂ മഹേന്ദ്രൂ, നടി സെറീന വഹാബ്, സൂര്യ, കാർത്തി, അല്ലു അര്ജുന് തുടങ്ങി നിരവധി താരങ്ങളാണ് സംഗീത് ചടങ്ങില്‍ പങ്കെടുത്തത്.