Monday 05 February 2024 11:46 AM IST : By സ്വന്തം ലേഖകൻ

‘താഹിറാ...നിന്റെ ഹൃദയത്തോടും ആത്മാവിനോടും ഞാൻ പ്രണയത്തിലാണ്’: ആയുഷ്മാൻ ഖുറാനയുടെ കുറിപ്പ്

ayushman-khurana

കാൻസറിനോട് പോരാടി, സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന മനുഷ്യർക്ക് അതിജീവിക്കുവാനുള്ള ആത്മവിശ്വാസം പകർന്നയാളാണ് ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാനയുടെ ഭാര്യ താഹിറ കശ്യപ്.

ഇപ്പോഴിതാ, കാൻസറിൽ നിന്നു മുക്തയായ താഹിറയെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ആയുഷ്മാൻ.

‘പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ 14ആം നമ്പർ ഹട്ടിൽ സമൂസയും ചായയും വാങ്ങിക്കൊടുത്ത് ഞാൻ വളച്ചെടുത്ത പെൺകുട്ടി. ഇന്നത്തെ സ്പോക്കൺ ഫെസ്റ്റിലെ നിങ്ങളുടെ അരങ്ങേറ്റത്തിന് എല്ലാ ആശംസകളും നേരുന്നു. താഹിറ കശ്യപ്, നിന്റെ ഹൃദയത്തോടും ആത്മാവിനോടും ഞാൻ പ്രണയത്തിലാണ്’.– ‌ക്യാൻസറിനെതിരെ പോരാട്ടം നയിച്ച ജീവിത പങ്കാളിയുടെ വിവിധ ഘട്ടങ്ങളിലുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ആയുഷ്മാൻ കുറിച്ചു. 2008ലാണ് ഇരുവരും വിവാഹിതരായത്.

താരങ്ങളും ആരാധകരുമടക്കം നിരവധിയാളുകളാണ് ആയുഷ്മാന്റെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.