പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മാളവിക മോഹനനെ പ്രേക്ഷകർ മറന്നു കാണില്ല. മോളിവുഡ് കടന്ന് കോളിവുഡിൽ വരെയെത്തി നിൽക്കുകയാണ് ഈ താര സുന്ദരി. ഇപ്പോഴിതാ ഐഫാ അവാർഡില്‍ ഹോട്ട് ലുക്കിൽ തിളങ്ങിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിൽ ൈവറലാകുന്നത്. അതീവ ഗ്ലാമറസ്സായാണ് നടി വേദിയില്‍ എത്തിയത്.
മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ടയിൽ പ്രധാനവേഷത്തിൽ നടി അഭിനയിച്ചിരുന്നു.
വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ’യാണ് മാളവികയുടെ പുതിയ പ്രോജക്ട്. സിനിമയുടെ ചിത്രീകരണം ഈ വർഷം തുടങ്ങും.