Monday 18 March 2024 12:02 PM IST : By സ്വന്തം ലേഖകൻ

നടി മീത രഘുനാഥ് വിവാഹിതയായി, സന്തോഷം പങ്കുവച്ച് താരം

meetha

മുതൽ നീ മുടിവും നീ, ഗുഡ് നൈറ്റ് എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ യുവനടി മീത രഘുനാഥ് വിവാഹിതയായി. ജന്മനാടായ ഊട്ടിലായിരുന്നു ചടങ്ങുകൾ. ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭർത്താവിനൊപ്പമുള്ള മീതയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഫൈവ് സിക്സ് സെവൻ ഏയ്റ്റ് എന്ന ടിവി സീരിസിലൂടെയാണ് മീത അഭിനയ രംഗത്തെത്തുന്നത്.