Friday 16 February 2024 03:20 PM IST : By സ്വന്തം ലേഖകൻ

‘പേട്ടയുടെ ഷൂട്ടിനു ശേഷം വലിയ കുറ്റബോധം തോന്നി,

navazudheen

രജനികാന്തിനൊപ്പം അഭിനയിച്ച ‘പേട്ട’ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിനു ശേഷം തനിക്കു വലിയ കുറ്റബോധം തോന്നിയെന്നും തനിക്കറിയാത്ത ഒരു കാര്യം ചെയ്തതിനാണ് പണം കൈപ്പറ്റുന്നതെന്ന തോന്നലുണ്ടായെന്നും ബോളിവുഡ് നടൻ നവാസുദ്ദീന്‍ സിദ്ദിഖി.

കാര്‍ത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ 2019ല്‍ റിലീസായ ചിത്രമാണ് ‘പേട്ട’. ഈ സിനിമയിലൂടെയാണ് നവാസുദ്ദീന്‍ സിദ്ദിഖി തമിഴ് സിനിമയിലെത്തിയത്.

‘രജനി സാറിനൊപ്പം പേട്ട ചെയ്തപ്പോൾ, ഷൂട്ടിനു ശേഷം എനിക്കു വലിയ കുറ്റബോധം തോന്നി. എനിക്കറിയാത്ത ഒരു കാര്യം ചെയ്തതിനാണ് പണം കൈപ്പറ്റുന്നതെന്നതായിരുന്നു കാരണം. മറ്റുള്ളവരെ കളിപ്പിക്കുന്നതായി തോന്നി. ഒരു തട്ടിപ്പ് നടത്തിയ പോലെ. കുറെ വാക്കുകള്‍ എനിക്ക് മനസ്സിലാകുന്നതേയില്ലായിരുന്നു. വെറുതെ ചുണ്ടനക്കുക മാത്രമാണ് ചെയ്തത്. അതിപ്പോ എത്ര മികച്ചതായി പുറത്തു വന്നാലും നമുക്കു തന്നെ സ്വയം ഒരു നാണക്കേട് തോന്നും. അതിനുള്ള പ്രതിഫലം കൈപ്പറ്റുക കൂടിയാകുമ്പോള്‍ തട്ടിപ്പ് നടത്തിയില്ലേ എന്ന് സ്വയം ചോദിച്ചു പോകും’. - ഗലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖി പറയുന്നു.